തിരുവനന്തപുരം: മൂന്നാറില്‍ ടാറ്റ അനധികൃതമായി കൈവശം വെച്ച ഭൂമി തിരിച്ച് പിടിക്കുന്നതിന് പ്രത്യേക നിയമ നിര്‍മ്മാണം നടത്തുമെന്ന് ബജറ്റ് പ്രഖ്യാപന പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. മൂന്നാര്‍ ടാറ്റയില്‍ നിന്ന് തിരിച്ച് പിടിക്കും. നവീന മൂന്നാര്‍ പദ്ധതിക്ക് 20 കോടി അനുവദിച്ചതായും മന്ത്രി അറിയിച്ചു.

ഇന്‍ഫോപാര്‍ക്കില്‍ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ഐസക് വ്യക്തമാക്കി. സ്മാര്‍ട് സിറ്റി പദ്ധതി നടപ്പാക്കും. വിദ്യാഭ്യാസ മേഖലക്ക് അനുവദിച്ച വിഹിതത്തല്‍ 50 ശതമാനം വര്‍ധനവ്. ഉന്നത വിദ്യാഭ്യാസ മേഖലക്ക് 112 ശതമാനം വര്‍ധന. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടില്ല. മാര്‍ച്ച് മുതല്‍ കോളജുകളില്‍ യു ജി സി ശമ്പളം നല്‍കും. സര്‍വ്വകലാശാലകള്‍ പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കും. അമ്പലപ്പുഴയില്‍ ആര്‍ട്‌സ് ഏന്റ് സയന്‍സ് കോളജ് സ്ഥാപിക്കും.

ജലഗതാഗതത്തിന് 114 കോടി. തലശ്ശേരിയില്‍ 100 കോടിയുടെ പൈതൃക പദ്ധതി എന്നിവ നടപ്പാക്കും. കേരള വാണിജ്യ വിഷന്‍ രൂപീകരിക്കും. കൂടുതല്‍ മൈക്രോ ജല വൈദ്യുത പദ്ധതികള്‍, കേരള മഹാരാഷ്ട്ര തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന ഹോസ്റ്റല്‍ ഷിപ്പിങ് പദ്ധതി, തുറമുഖങ്ങള്‍ക്ക് 121 കോടി, കെ എസ് ആര്‍ ടി സിക്ക് 42 കോടി എന്നിവയും ധനമന്ത്രി പ്രഖ്യാപിച്ചു.