Categories

‘പാര്‍ട്ടി കയ്യേറ്റക്കാരേയും എസ്‌റ്റേറ്റ് മാഫിയകളേയും സഹായിക്കുന്നു, തൊഴിലാളികളെ വഞ്ചിക്കുന്നു’; പെമ്പിളൈ ഒരുമൈ സമരനേതാവ് ഗോമതി സി.പി.ഐ.എം വിട്ടു

മൂന്നാര്‍: പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി സി.പി.ഐ.എമ്മില്‍ നിന്നും രാജിവെച്ചു. പാര്‍ട്ടിയിലെ തൊഴിലാളി വിരുദ്ധ നിലപാടും കയ്യേറ്റക്കാരേയും റിയല്‍ എസ്റ്റേറ്റ് മാഫിയകളേയും സംരക്ഷിക്കുന്നതിലും പ്രതിഷേധിച്ച് സി.പി.ഐ.എമ്മില്‍ നിന്നും സി.ഐ.ടി.യുവില്‍ നിന്നും താന്‍ രാജി വയ്ക്കുന്നതായി ഗോമതി ഇന്നുച്ചയ്ക്ക് പത്രസമ്മേളനത്തില്‍ അറിയിച്ചു.

എന്നാല്‍ തോട്ടം തൊഴിലാളികളായ ആദിവാസി-ദളിത്-ഇതര പിന്നോക്ക ജനങ്ങള്‍ക്ക് ഭൂമി, പാര്‍പ്പിടം, തൊഴില്‍, വിദ്യാഭ്യാസം, കൂലി, ബോണസ് തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് പ്രക്ഷോഭം ആരംഭിക്കുമെന്ന് ഗോമതി ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

തോട്ടം തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന ഉറപ്പിന്മേലും അധികാര പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ തോട്ടം തൊഴിലാളികള്‍ക്കായി കൂടുതല്‍ മെച്ചപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന ധാരണ കൊണ്ടുമാണ് പാര്‍ട്ടിയുടെ ക്ഷണം സ്വീകരിച്ച് സി.ഐ.ടി.യുവില്‍ ചേര്‍ന്നത്. എന്നാല്‍ തൊഴിലാളി വിരുദ്ധ സമീപനമാണ് സി.പി.ഐ.എമ്മും സി.ഐ.ടി.യുവും സ്വീകരിക്കുന്നതെന്നും ചെറുകിട-വന്‍കിട കയ്യേറ്റക്കാരെയും തോട്ടം മാനേജുമെന്റുകളേയും ഏത് സാഹചര്യത്തിലും സംരക്ഷിക്കുന്ന നിലപാടാണ് അവരുടേതെന്ന് കുറച്ചു കാലം കൊണ്ട് ബോധ്യപ്പെട്ടതായി ഗോമതി ഡ്യൂള്‍ ന്യൂസിനോട് പറഞ്ഞു.

‘ തോട്ടം തൊഴിലാളികളുടെ കൂലിയോ അടിസ്ഥാന പ്രശ്‌നങ്ങളോ അവരുടെ അജണ്ടയില്ലായിരുന്നു. തൊഴിലാളി പ്രശ്‌നം ഉന്നയിച്ച് ഒരു ചെറു പ്രക്ഷോഭം പോലും ഇക്കാലയളവില്‍ നടത്തുവാന്‍ അവര്‍ക്കായില്ല. കയ്യേറ്റക്കാര്‍ക്കും എസ്‌റ്റേറ്റു മാഫിയകള്‍ക്കും നിയമത്തേയും ഭരണ സംവിധാനത്തേയും മറികടക്കാന്‍ സഹായിക്കുന്നതിലാണ് അധികാരം ഇപ്പോള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. ‘ ഗോമതി പറയുന്നു.


Also Read: ‘ഫേസ്ബുക്കിലെ ചിത്രം ലൈക്ക് ചെയ്യാന്‍ പെണ്‍കുട്ടിക്ക് മെസേജ് അയച്ച കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍!’; വ്യാജന്മാര്‍ കാരണം ഉറക്കം നഷ്ടപ്പെട്ട് വിഷ്ണു ഉണ്ണികൃഷ്ണന്‍


സി.പി.ഐ.എം പ്രദേശിക ഘടകങ്ങളുടേയും ജില്ലാ കമ്മറ്റിയുടേയും നേതൃത്വത്തില്‍ മൂന്നാറില്‍ നിരവധി കയ്യേറ്റങ്ങള്‍ നടക്കുന്നുണ്ടെന്നും ഗോമതി ആരോപിക്കുന്നു.

‘ സ്വന്തമായി ഭൂമിയില്ലാത്ത ഞങ്ങളെവിടെ പോകും? ഞങ്ങളുടെ മക്കള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനുള്ള സ്‌കൂളോ കോളേജോ ഇന്ന് മൂന്നാറിലില്ല. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടും ഇന്നും സ്വാതന്ത്ര്യം ലഭിക്കാത്തവരാണ് തോട്ടം തൊഴിലാളികള്‍.’ ഗോമതി പറയുന്നു.

ഇനി തോട്ടം തൊഴിലാളികളായ ആദിവാസി-ദളിത്-ഇതര പിന്നോക്ക ജനങ്ങള്‍ക്ക് ഭൂമി, പാര്‍പ്പിടം, തൊഴില്‍, വിദ്യാഭ്യാസം, കൂലി, ബോണസ് തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് പ്രക്ഷോഭം ആരംഭിക്കുവാന്‍ ഒരുങ്ങുകയാണെന്നും ഗോമതി പറഞ്ഞു.

Tagged with: |


ഇരുപത് വര്‍ഷത്തിനിടെ തമിഴ്‌നാട്ടില്‍ ക്ഷേത്രങ്ങളെക്കാള്‍ പള്ളികളും മോസ്‌കുകളുമാണ് നിര്‍മ്മിച്ചത് പിന്നെ എങ്ങിനെയാണ് ക്ഷേത്രങ്ങള്‍ക്ക് പകരം ആശുപത്രി കെട്ടാന്‍ പറഞ്ഞത്; വിജയ്‌യുടെ മെരസലിനെതിരെ വിമര്‍ശനം കടുപ്പിച്ച് ബി.ജെ.പി

ചെന്നൈ: തമിഴ് നടന്‍ വിജയ്‌യുടെ പുതിയ ചിത്രം മെരസലിനെതിരെ വിമര്‍ശനം കടുപ്പിച്ച് ബി.ജെ.പി. ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച് രാജയാണ് പുതിയ വിമര്‍ശനവുമായി രംഗത്തെത്തിയത്. ജി.എസ്.ടിയെയും രാജ്യത്തെ ആരോഗ്യമേഖലെയും സിനിമയിലൂടെ വിമര്‍ശിച്ചതിനെതിരെയാണ് എച്ച് രാജ രംഗത്തെത്തിയത്.ട്വിറ്ററിലൂടെയായിരുന്നു രാജയുടെ വിമര്‍ശനം. തമിഴ് നാട്ടില്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ 17500 പള്ളിക