തിരുവനന്തപുരം: മൂന്നാറിലെ ഭൂസര്‍വേ സമയബന്ധിതമായി പൂര്‍ത്തിയാക്കി സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുമെന്ന് റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു.

ടാറ്റ എത്ര സ്ഥലം കയ്യേറിയിട്ടുണ്ടെന്ന് പരിശോധിച്ചുവരികയാണ്. അവര്‍ ഏത് ഭൂമി കൈവശപ്പെടുത്തിയാലും അത് തിരിച്ചുപിടിക്കും. മൂന്നാറില്‍ ടൗണ്‍ഷിപ്പ് സ്ഥാപിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞെന്നും റവന്യൂമന്ത്രി വ്യക്തമാക്കി.