എഡിറ്റര്‍
എഡിറ്റര്‍
മൂന്നാര്‍ അപകടാവസ്ഥയില്‍; പച്ചപ്പ് കുറയുന്നത് അപകടകരമായ സൂചന; പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിക്കും സി.ആര്‍ ചൗധരി റിപ്പോര്‍ട്ട് നല്‍കി
എഡിറ്റര്‍
Thursday 20th April 2017 12:16pm

മൂന്നാര്‍: മൂന്നാര്‍ അപകടാവസ്ഥയിലെന്ന് സി.ആര്‍ ചൗധരിയുടെ റിപ്പോര്‍ട്ട്. മൂന്നാര്‍ വിനോദസഞ്ചാരികള്‍ക്ക് വന്ന് പോകാവുന്ന ഇടമാക്കി മാറ്റണമെന്നും ഏതെങ്കിലും തരത്തിലുള്ള അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം ഇവിടെ അസാധ്യമാകുമെന്നും പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിക്കും സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സി.ആര്‍ ചൗധരി വ്യക്തമാക്കുന്നു.


Dont Miss ‘തിന്നിട്ട് ദഹിക്കുന്നില്ലെങ്കില്‍ നന്നായി അധ്വാനിക്കുകയാണ് വേണ്ടത്’ ഭീമന്‍കുരിശ് പൊളിച്ച ഉദ്യോഗസ്ഥരെ പരിഹസിച്ച് എസ് രാജേന്ദ്രന്‍ എം.എല്‍.എ 


ഹെലികോപ്റ്ററുകള്‍ പോലും ഇറക്കാന്‍ പറ്റാത്ത അവസ്ഥയാവും നേരിടേണ്ടി വരിക. മൂന്നാറിലേക്കുള്ളത് പലതും ഇടുങ്ങിയ വഴിയാണ്. അതുകൊണ്ട് തന്നെ അപകടമുണ്ടായാല്‍ ഫയര്‍ഫോഴ്‌സിനോ മറ്റുവാഹനങ്ങള്‍ക്കോ എത്തിച്ചേരാന്‍ കഴിയില്ല. സൈന്യത്തിനെ ഇറക്കാമെന്ന് വെച്ചാല്‍ അതുപോലും സാധ്യമാകില്ല.

ഇരുന്ന് താഴുന്ന മണ്ണാണ് മൂന്നാറിലേതെന്നും അശാസ്ത്രീയമായി നടത്തിയ നിര്‍മാണങ്ങള്‍ വന്‍ അപകടങ്ങള്‍ വിളിച്ചുവരുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യാതൊരു കാരണവശാലും മൂന്നാറില്‍ ഹോട്ടലുകള്‍ അനുവദിക്കരുത്. താഴ്‌വാര പ്രദേശങ്ങളില്‍ മാത്രമേ ഹോട്ടലുകള്‍ പാടുള്ളൂ. അതേസമയം തന്നെ പൊളിച്ചുമാറ്റാവുന്ന രീതിയിലുള്ള ഹട്ടുകള്‍ സ്ഥാപിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്നാറിലെ മരങ്ങളുടെ ഇലകള്‍ക്ക് പച്ചപ്പ് കുറഞ്ഞുവരുന്നതായും ഏറെ മലിനീകരണം ഉള്ള നഗരങ്ങളില്‍ ഉള്ള പച്ചപ്പ് പോലും മൂന്നാറില്‍ ഇല്ലെന്നും അദ്ദേഹം റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisement