Categories

ജീവനേക്കാളും വില മാനത്തിന്; പൊലീസ് വാഹനത്തില്‍ പൊട്ടിക്കരഞ്ഞ് ഗോമതി; പൊമ്പിളൈ ഒരുമെ പ്രവര്‍ത്തകരെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി

മൂന്നാര്‍: മന്ത്രി എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് മൂന്നാറില്‍ സമരം ചെയ്യുന്ന പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ സമരപ്പന്തലില്‍ നിന്നും അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.

ബലപ്രയോഗത്തിലൂടെയാണ് പൊലീസ് ഗോമതിയേയും കൗസല്യയേയും ആശുപത്രിയിലേക്ക് മാറ്റിയത്. സമരക്കാരെ മാറ്റുന്നത് തടയാന്‍ പ്രവര്‍ത്തകര്‍ പരമാവധി ശ്രമിച്ചെങ്കിലും ഇവരെ പൊലീസ് വാഹനത്തിലേക്ക് മാറ്റുകയായിരുന്നു.

 തങ്ങളെ ആശുപത്രിയിലേക്ക് മാറ്റരുതെന്ന് പൊലീസ് വാഹനത്തിലിരുന്ന് ഗോമതി വിളിച്ചുപറയുന്നുണ്ടായിരുന്നു. നിങ്ങളുടെ ജീവന്‍ നിലനിര്‍ത്താനാണ് ആശുപത്രിയിലേക്ക് മാറ്റുന്നതെന്ന് പൊലീസുകാര്‍ പറഞ്ഞപ്പോള്‍ ഞങ്ങളുടെ ജീവനേക്കാള്‍ വില മാനത്തിനാണെന്നായിരുന്നു ഗോമതിയുടെ വക്കുകള്‍.

ഇത് ജീവന്റെ പ്രശ്‌നമല്ല പെണ്ണിന്റെ മാനത്തിന്റെ പ്രശ്‌നമാണ്. എം.എം മണിയെ വിടാന്‍ പോകുന്നില്ല. ഞങ്ങള്‍ ആശുപത്രിയിലും സമരം തുടരുമെന്നും ഗോമതി പറഞ്ഞു.

നാടകീയ രംഗങ്ങളാണ് സമരപ്പന്തലില്‍ അരങ്ങേറിയത്. വാഹനത്തില്‍ നിന്നും പുറത്തേക്ക് ചാടാനും ഗോമതി ശ്രമിച്ചു.


Dont Miss നടുറോഡില്‍ നിന്ന പശുവിനെ മാറ്റാനായി ഹോണടിച്ചു: ഹോണ്‍ മുഴക്കി പശുവിനെ പേടിപ്പിച്ചെന്നാരിപിച്ച് ഡ്രൈവറുടെ കണ്ണടിച്ച് പൊട്ടിച്ചു


പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുടെ ആരോഗ്യനില വഷളായി തുടരുകയായിരുന്നു. ഇതേത്തുടര്‍ന്ന് നിരാഹാരമിരുന്ന രാജേശ്വരിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

തോട്ടം തൊഴിലാളി സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ മന്ത്രി മണി നേരിട്ടെത്തി മാപ്പുപറയുകയും, രാജിവെയ്ക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ടാണ് പൊമ്പിളൈ ഒരുമൈ നിരാഹാരസമരം നടത്തുന്നത്.
മന്ത്രി രാജിവെയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പൊമ്പിള ഒരുമൈ പ്രവര്‍ത്തകര്‍. പൊമ്പിള ഒരുമൈ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ആം ആദ്മി പാര്‍ട്ടിയും നിരാഹാര സമരം നടത്തിയിരുന്നു.

Tagged with: |


‘എത്രയെത്ര വാര്‍ത്താബോംബുകള്‍ പൊട്ടിച്ചിട്ടുണ്ട് പഹയന്‍മാരേ നിങ്ങള്‍.!; ധൈര്യമുണ്ടോ ആ വാര്‍ത്തകളൊക്കെ ഒന്നുകൂടി തനിച്ചിരുന്നു കേള്‍ക്കാന്‍ ?’; ലാവ്‌ലിന്‍ വിധിയില്‍ മാധ്യമങ്ങളോട് ടി.എം ഹര്‍ഷന്‍

കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകനായ ടി.എം ഹര്‍ഷന്‍.'പ്രമുഖ' ചാനലുകളിലെ പ്രമുഖറിപ്പോര്‍ട്ടര്‍മാര്‍ ചാനല്‍ ലൈബ്രറികളിലേയ്ക്ക് ചെല്ലണം. ഫയലില്‍ 'ലാവലിന്‍' എന്ന് സേര്‍ച്ച് ചെയ്താല്‍ പഴയ വാര്‍ത്തകള്‍ അടപടലേ ഇടിഞ്ഞുവീണുകിട്ടും. ഓരോന്നും കണ്ടുന