Categories

മൂ­ന്നാര്‍ ഓര്‍­ഡി­നന്‍­സ് ടാറ്റക്ക് ചോര്‍ത്തി: വി എ­സ്

തിരുവനന്തപുരം: മൂന്നാര്‍ ടൗണ്‍ഷിപ്പ് ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ അംഗീകരിക്കുന്നതിന് മുമ്പ് ടാറ്റക്ക് ലഭിച്ചുവെന്ന് മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞതാ­യി റി­പ്പോര്‍ട്ട്. ഓര്‍ഡിനന്‍സ് ടാറ്റക്ക് ചോര്‍ത്തി­നല്‍­കു­ക­യാ­ണ് ചെ­യ്­തത്. ഇ­തി­ന് ത­ന്റെ ക­യ്യില്‍ തെളി­വുണ്ടെന്നും മുഖ്യമന്ത്രി മ­ന്ത്രിസ­ഭാ യോ­ഗ­ത്തില്‍ പറഞ്ഞതാ­യി റി­പ്പോര്‍ട്ട് പറയുന്നു.

മൂ­ന്നാര്‍ ടൗണ്‍­ഷി­പ്പി­നാ­യു­ള്ള ഓര്‍­ഡി­നന്‍­സ് പു­തു­ക്കു­ന്ന­തി­നെ വി എ­സ് എ­തിര്‍­ത്ത­തോ­ടെ­യാ­ണ് സംഭ­വം ചര്‍­ച്ച­യാ­യത്. ഓര്‍­ഡി­നന്‍­സില്‍ ടാ­റ്റ­ക്ക് അ­നു­കൂ­ലമാ­യ കാ­ര്യ­ങ്ങ­ളു­ണ്ടെ­ന്ന് ചൂ­ണ്ടി­ക്കാ­ണി­ച്ചാ­യി­രു­ന്നു വി എ­സി­ന്റെ എ­തിര്‍പ്പ്. പി­ന്നീട് ഓ­ര്‍­ഡി­നന്‍­സ് ഭേ­ദ­ഗ­തി­ക­ളോ­ടെ പാ­സാ­ക്കാന്‍ തീ­രു­മാ­നി­ക്കു­ക­യാ­യി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.