തിരുവനന്തപുരം: മൂന്നാറിലെ വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇടതു മുന്നണി യോഗം സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
ചെറുകിടക്കാരെ സംരക്ഷിച്ചുകൊണ്ടായിരിക്കണം മുന്നറിലെ ഒഴിപ്പിക്കല്‍. ആദ്യ നടപടിയായി ടാറ്റ അനധികൃതമായി കെട്ടിയ ചെക്ക് ഡാം പൊളിച്ച് നീക്കണം. മൂന്നാര്‍ ടൗണില്‍ നിയന്ത്രണം ശക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടതായി എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.

ഒന്നാം മൂന്നാര്‍ ദൗത്യത്തിന് ശേഷമുണ്ടായിട്ടുള്ള കൈയേറ്റങ്ങള്‍ വന്‍കിടക്കാരെന്നോ ചെറുകിടക്കാരെന്നോ വ്യത്യാസമില്ലാതെ പൂര്‍ണമായും ഒഴിപ്പിക്കും. ചെറുകിട കര്‍ഷകരെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്‍ ഡി എഫ് പ്രത്യേക സംഘം മൂന്നാര്‍ സന്ദര്‍ശിക്കുവാന്‍ യോഗം തീരുമാനിച്ചുവെന്നും വൈക്കം വിശ്വന്‍ അറിയിച്ചു.