എഡിറ്റര്‍
എഡിറ്റര്‍
മൂന്നാര്‍ കൈയേറ്റം സംബന്ധിച്ച കേസുകള്‍ ഗ്രീന്‍ ട്രിബ്യൂണലിന് : ഹൈക്കോടതി
എഡിറ്റര്‍
Wednesday 6th November 2013 3:22pm

high-court-003കൊച്ചി: മൂന്നാര്‍ ഭൂമി കൈയേറ്റം സംബന്ധിച്ച എല്ലാ കേസുകളും ഗ്രീന്‍ ട്രിബ്യൂണലിന് കൈമാറിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു.

ആദിവാസി ഭൂവിതരണം സംബന്ധിച്ച കേസുകളും ട്രിബ്യൂണലിന്റെ പരിഗണനയ്ക്ക് വിട്ടു. ആകെ 45 കേസുകളാണ് ഗ്രീന്‍ ട്രിബ്യൂണലിന്റെ പരിഗണയ്ക്ക് വിട്ടത്.

ഇതോടെ മൂന്നാര്‍ ട്രിബ്യൂണല്‍ അപ്രസക്തമായേക്കും.

മൂന്നാറിലെയും സമീപ വില്ലേജുകളിലെയും ഭൂമികൈയേറ്റവും അനുബന്ധ കേസുകളും പരിഗണിക്കാനായി 2010-ല്‍ ആണ് മൂന്നാര്‍ ട്രിബ്യൂണലിന് രൂപം നല്‍കിയത്.

Advertisement