എഡിറ്റര്‍
എഡിറ്റര്‍
ടാറ്റയുടെ ഭൂമിയിടപാട് ഭരണഘടനാ വിരുദ്ധമെന്ന് സര്‍ക്കാര്‍
എഡിറ്റര്‍
Monday 18th November 2013 12:12pm

munnar

കൊച്ചി: മൂന്നാര്‍ ഭൂമിയിടപാട് കേസില്‍ ടാറ്റക്കെതിരായി സര്‍ക്കാരിന്റെ സത്യവാങ്മൂലം.

മൂന്നാറില്‍ ടാറ്റ നടത്തിയ ഭൂമിയിടപാട് ഭരണാഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

മൂന്നാര്‍ ഭൂമിയില്‍ ടാറ്റക്ക് അവകാശമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

മൂന്നാറില്‍ ടാറ്റയുടെ  ഉടമസ്ഥാവകാശത്തിലുള്ള 21 ബംഗ്ലാവുകള്‍ വിനോദ സഞ്ചാരികള്‍ക്ക് വാടകക്ക് നല്‍കുന്നതിന് അനുമതിക്കായി ടാറ്റ സമര്‍പ്പിച്ച അപേക്ഷക്കെതിരായാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

മൂന്നാറിലെ ഭൂമിയില്‍ ടാറ്റക്ക് അവകാശമില്ല. അവര്‍ നടത്തിയ ഇടപാടുകള്‍ക്ക് സാധുതയുമില്ല.

ഇടപാടില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണ്. 1976ല്‍ വിദേശ കമ്പനിയുമായി ടാറ്റ നടത്തിയ ഇടപാട് നിയമവിധേയമല്ല. ഇത് രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്നതാണ്.

Advertisement