എഡിറ്റര്‍
എഡിറ്റര്‍
മൂന്നാര്‍ ഒഴിപ്പിക്കല്‍; സി.പി.ഐ നിലപാട് സംശയകരം ;ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മൂന്നാറിലെ പാര്‍ട്ടി ഓഫീസ് പൊളിച്ചുമാറ്റണം: കെ. സുരേഷ് കുമാര്‍
എഡിറ്റര്‍
Saturday 22nd April 2017 9:15am

തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിന് സി.പി.ഐ നല്‍കുന്ന പിന്തുണ സംശയകരമെന്ന് മുന്‍ ദൗത്യ സംഘത്തലവന്‍ കെ.സുരേഷ് കുമാര്‍.

കൈയേറ്റത്തിനെതിരായ നിലപാട് ആത്മാര്‍ഥമാണെങ്കില്‍ രവീന്ദ്രന്‍ പട്ടയത്തില്‍ റിസോര്‍ട്ടായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ഓഫീസ് പൊളിച്ചുമാറ്റുകയാണ് ആദ്യം വേണ്ടതെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

രേഖകളില്ലാതെ ഏക്കറുകണക്കിന് ഭൂമി കൈവശം വച്ചിരിക്കുന്ന ടാറ്റക്കെതിരെ റവന്യൂവകുപ്പ് നടപടി എടുക്കാത്തതും സംശയകരമാണെന്ന് കെ സുരേഷ് കുമാര്‍ പറഞ്ഞു.

രവീന്ദ്രന്‍ പട്ടയം വ്യാജമാണെന്ന് കെപി രാജേന്ദ്രന്‍ റവന്യൂ മന്ത്രിയായിരിക്കെ തന്നെ നിരവധി തവണ ഹൈക്കോടതിയില്‍ സത്യവാങ് മൂലം കൊടുത്തിട്ടുണ്ട്.


Dont Miss കുരിശ് പൊളിക്കലുമായി മുന്നോട്ട് പോകുന്നവര്‍ വേറെ പണി നോക്കണം; റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊട്ടിത്തെറിച്ച് പിണറായി 


രവീന്ദ്രനെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ പോലും തുടര്‍ നടപടി ഇല്ല. രേഖകളില്ലാതെ ഭൂമി കൈവശം വച്ചിരിക്കുന്ന ടാറ്റക്കെതിരെ സിപിഐയും റവന്യൂവകുപ്പും നിലപാടെടുക്കാത്തത് എന്തുകൊണ്ടാണെന്നും സുരേഷ് കുമാര്‍ ചോദിച്ചു.

അനധികൃത കെട്ടിടങ്ങള്‍ പൊളിക്കാതെ ഏറ്റെടുത്ത് സംരക്ഷിക്കുമെന്ന റവന്യൂമന്ത്രിയുടെ നിലപാട് നിയമപരമല്ല. ദേവികുളം സബ്കളക്ടര്‍ ശ്രീറാമിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലാണെങ്കിലും രാഷ്ട്രീയ പിന്തുണ ഇല്ലാത്തതിനാല്‍ മുന്നോട്ട് പോകുമോയെന്നത് സംശയമാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

അതേസമയം പാര്‍ട്ടി ഓഫീസ് സ്ഥാപിച്ച സ്ഥലം കയ്യേറിയതാണെന്ന് തെളിയിക്കാന്‍ സുരേഷ് കുമാറിനെ താന്‍ വെല്ലുവിളിക്കുകയാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ പറഞ്ഞു.

Advertisement