കൊച്ചി: മൂന്നാറിലെ കയ്യേറ്റത്തെക്കുറിച്ചുള്ള കലക്ടറുടെ റിപ്പോര്‍ട്ട് നാളെ ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഭൂപ്രകൃതിയെ മാറ്റിമറിക്കുന്ന രീതിയിലാണ് കയ്യേറ്റം നടന്നതെന്ന് കോടതി നിരീക്ഷിച്ചു.

അനധികൃത കയ്യേറ്റം തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണം. അനധികൃത കൈയ്യേറ്റം നടന്നതായുള്ള മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് നടപടിയെടുത്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.