കൊച്ചി: മൂന്നാറില്‍ ടാറ്റയുടെ കൈയ്യിലുള്ള വനഭൂമി കൃത്യമായി വേര്‍തിരിക്കണമെന്ന് സുപ്രീംകോടതി ഉന്നതാധികാര സമിതിയുടെ ശുപാര്‍ശ. വനഭൂമി കണ്ടെത്തിയാല്‍ അത് അതിര്‍ത്തിതിരിച്ച് ജണ്ടയിടണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

നിലവില്‍ ടാറ്റയുടെ കൈയ്യില്‍ 57359 ഏക്കര്‍ ഭൂമിയാണുള്ളത്. ഇതില്‍ 23,239 ഏക്കറില്‍ മാത്രമാണ് കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്റെ തേയിലകൃഷിയുള്ളത്. അവശേഷിക്കുന്നവയില്‍ ഏതെങ്കിവും വനഭൂമിയുണ്ടോ എന്ന് വേര്‍തിരിക്കണമെന്നാണ് ഉന്നത സമിതി ശുപാര്‍. മൂന്നാര്‍ വനഭൂമിയിലെ കൈയ്യേറ്റം ഒഴിപ്പിക്കണമെന്ന പരാതിയില്‍ കേന്ദ്ര-സംസ്ഥാന പ്രതിനിധികളുടെ .യോഗം ഉന്നത സമിതി വിളിച്ചുചേര്‍ത്തിരുന്നു. ഈ യോഗത്തിലാണ് ശുപാര്‍ശകള്‍ നല്‍കാന്‍ തീരുമാനിച്ചത്.