ഇടുക്കി: ഹൈക്കോടതി ഉത്തരവിന്റെ മറവില്‍ മൂന്നാറിലെ ജനങ്ങളെ കൈയേറ്റക്കാരായി ചിത്രീകരിച്ചു പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് മൂന്നാര്‍, ദേവികുളം പഞ്ചായത്തുകളില്‍ ബുധനാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. ഹൈറേഞ്ച് ജനകീയ സംരക്ഷണ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയായിരുന്നു ഹര്‍ത്താല്‍.

സി പി ഐ എം പ്രാദേശിക നേതൃത്വത്തിലെ ചിലരാണ് ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് നേതൃത്വം നല്‍കുന്നത്. വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് തടയാന്‍ ഒഴിപ്പിക്കല്‍ തൊഴിലാളി കുടിയേറ്റങ്ങള്‍ക്കെതിരെയായി ചിത്രീകരിക്കാനാണ് ജനകീയ സംരക്ഷണ സമിതിയുടെ നീക്കമെന്നാണ് ആരോപണം.