മൂന്നാര്‍: മൂന്നാറില്‍ ടാറ്റയുടെ കൈവശമുള്ള 17922 ഏക്കര്‍ ഭൂമി ഏറ്റെടുക്കരുതെന്ന ഇടുക്കി ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് തള്ളി, ഭൂമി ഏറ്റെടുക്കാന്‍ വനം വകുപ്പ് നിര്‍ദേശം നല്‍കി. ഫോറസ്റ്റ് ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്ററാണ് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. ഭൂമി ഏറ്റെടുക്കരുതെന്ന കലക്ടറുടെ ഉത്തരവിന് നിയമ സാധുതയില്ലെന്ന് കണ്‍സര്‍വേറ്റര്‍ വ്യക്തമാക്കി. സര്‍ക്കാറിനും ഇടുക്കി കലക്ടര്‍ക്കും ഫറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇതു സംബന്ധിച്ച് കത്തെഴുതിയിട്ടുണ്ട്.