Categories

മൂന്നാര്‍ സി പി ഐ എമ്മും സി പി ഐയും കൊമ്പു കോര്‍ക്കുന്നു

മൂന്നാര്‍: മൂന്നാര്‍ നശിപ്പിച്ചത് സി പി ഐ മന്ത്രിമാരാണെന്ന സി പി ഐ എം ജില്ലാ സെക്രട്ടറിയുടെ നിലപാടിനെതിരെ സി പി ഐ രംഗത്ത്. സി പി ഐ എം റിസോര്‍ട്ട് മാഫിക്കും കൈയേറ്റക്കാര്‍ക്കും ഒപ്പമാണെന്ന് സി പി എം ജില്ലാ സെക്രട്ടറി ശിവരാമന്‍ ആരോപിച്ചു.

കൈയേറ്റക്കാരെയും കുടിയേറ്റക്കാരെയും രണ്ട് വിഭാഗമായി തന്നെ കാണണം. സി പി എം ഇവരെ ഒരുമിച്ചാണ് എണ്ണുന്നത്. റിസോര്‍ട്ട് മാഫിയകളാണ് കൈയേറ്റക്കാര്‍. അവരെ സംരക്ഷിക്കുകയാണ് സി പി ഐ എം ചെയ്യുന്നത്. മൂന്നാറിലെ കൈയേറ്റക്കാരെ ഒഴിപ്പിക്കുമെന്ന് സി പി ഐ അല്ല പറഞ്ഞത്. സി പി ഐ എം നേതാവായ മുഖ്യമന്ത്രി തന്നെയാണ്. എന്നിട്ടും സി പി ഐക്കെതിരെയാണ് സി പി എം തിരിയുന്നത്.

കുടിയേറ്റക്കാരെ എന്നും സംരക്ഷിച്ച പാര്‍ട്ടിയാണ് സി പി ഐ. എന്നാല്‍ കൈയേറ്റത്തെ പാര്‍ട്ടി ഒരിക്കലും അനുകൂലിക്കുന്നില്ല. ഊമി കയ്യേറ്റം സംബന്ധിച്ച് പാര്‍ട്ടിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്.

മൂന്നാര്‍ കയ്യേറ്റക്കാരെ ആരെയും വെറുതെ വിടില്ലെന്നും സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാല്‍ മൂന്നാറില്‍ ബലംപ്രയോഗിച്ച് ഒഴിപ്പിക്കല്‍ അനുവദിക്കില്ലെന്നും നിവില്‍ മൂന്നാറില്‍ കയ്യേറ്റം നടക്കുന്നില്ലെന്നുമാണ് സി പി ഐ എം ജില്ലാ സെക്രട്ടറി എം എം മണി വ്യക്തമാക്കിയത്. 2007ല്‍ മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കാന്‍ ശ്രമിച്ച ദൗത്യ സംഘത്തിന്റെ നീക്കത്തിന് സി പി ഐ എം നേതൃത്വത്തില്‍ തന്നെയാണ് തടയിട്ടത്.

ഇത്തവണ സര്‍ക്കാര്‍ വീണ്ടും ദൗത്യ സംഘത്തെ നിയോഗിക്കാന്‍ തയ്യാറെടുക്കുന്നവെന്ന വാര്‍ത്തക്കിടയിലാണ് ഒവിപ്പിക്കാനായി ഇങ്ങോട്ട് ആരും വരേണ്ടെന്ന് സി പി ഐ എം ജില്ലാ നേതൃത്വം വ്യക്തമാക്കിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.