തിരുവനന്തപുരം: മൂന്നാറില്‍ ടാറ്റ അനധികൃതമായി നിര്‍മ്മിച്ച അണക്കെട്ട് പൊളിച്ച് മാറ്റണമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ്. മുന്നണിയുടെ അംഗീകാരത്തോടെയായിരിക്കണം നടപടി. അണക്കെട്ട് പൊളിക്കുന്നതിന് മുമ്പ് നിയമവശങ്ങള്‍ പരിശോധിക്കണം. ഇടുക്കി ജില്ലാ കലക്ടറെ മാറ്റണമെന്ന നിര്‍ദേശം സെക്രട്ടേറിയേറ്റ് തള്ളി. മൂന്നാറില്‍ ഒഴിപ്പിക്കല്‍ നടപടി മുന്നണിയുടെ ഐക്യം കാത്ത് സൂക്ഷിച്ച് മാത്രമേ ആകാവൂ.

മൂന്നാറില്‍ ടാറ്റയുടെ കയ്യേറ്റം ഒഴിപ്പിക്കണം. റവന്യൂ, വനം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന സി പി ഐയെ വിശ്വാസത്തിലെടുത്ത് കൊണ്ടായിരിക്കണം ഒഴിപ്പിക്കല്‍ നടപടികള്‍. കഴിഞ്ഞ തവണത്തേത് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും സെക്രട്ടേറിയേറ്റ് യോഗം നിര്‍ദേശിച്ചു.