തിരുവനന്തപുരം: മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മന്ത്രിസഭാ ഉപസിമിതി ഇന്ന് യോഗം ചേരും. കയ്യേറ്റമൊഴിപ്പിക്കുന്നത് സംബന്ധിച്ച് മുന്നണിക്കുള്ളിലെ തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി എല്‍ ഡി എഫ് യോഗം നാളെ(വെള്ളി) നടക്കും. നാളെ വൈകീട്ടാണ് യോഗം.

ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തില്‍ മൂന്നാറില്‍ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വിഭിന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. ഇതിന് പുറമെ സി പി ഐ എമ്മും സി പി ഐ യും കയ്യേറ്റമൊഴിപ്പിക്കുന്നത് സംബന്ധിച്ച് ശക്തമായ അഭിപ്രായ വത്യാസം നിലനില്‍ക്കുന്നുണ്ട്. വിഷയത്തില്‍ കോടതി ഇടപെടുകയും മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്ത വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് എല്‍ ഡി എഫ് യോഗം ചേരുന്നത്. ഇന്നത്തെ മന്ത്രിസഭാ ഉപസിമതി യോഗത്തില്‍ നിര്‍ണായകമായ തീരുമാനമൊന്നുമുണ്ടാകില്ലെന്നാണ് കരുതുന്നത്. എല്‍ ഡി എഫ് യോഗത്തില്‍ മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ.

Subscribe Us: