തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റത്തെക്കുറിച്ച് പഠിക്കുന്നതിനുള്ള മന്ത്രിസഭാ ഉപസമിതി നാളെ മൂന്നാര്‍ സന്ദര്‍ശിക്കും. ബുധനാഴ്ച രാത്രി വൈകി ചേര്‍ന്ന മന്ത്രിസഭാ ഉപസമതി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. യോഗത്തിനുശേഷം റവന്യുമന്ത്രി കെ പി രാജേന്ദ്രനാണ് തീരുമാനം അറിയിച്ചത്.

വനം മന്ത്രി ബിനോയ് വിശ്വം, വൈദ്യുതി മന്ത്രി എ കെ ബാലന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തസംബന്ധിച്ചു. മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അടിയന്തിരമായി എന്ത് ചെയ്യണമെന്ന കാര്യമാണ് ഉപസമിതി പ്രധാനമായും ചര്‍ച്ച ചെയ്തത്. ഉപസമതി മൂന്നാര്‍ സന്ദര്‍ശിച്ച ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കി മന്ത്രിസഭായോഗത്തിന് നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയെ വിവരം അറിയിക്കാനാണ് തീരുമാനം.