Administrator
Administrator
മൂന്നാര്‍ : വി എസിനെ പാര്‍ട്ടി പിന്തുണക്കണം
Administrator
Tuesday 26th January 2010 4:10pm

കൊച്ചി: മൂന്നാറിലെ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന മുഖ്യമന്ത്രി വി എസ് അച്യുതാന്ദന്റെ നിലപാടിനെ പാര്‍ട്ടിയും സഹപ്രവര്‍ത്തകരും പിന്തുണക്കണമെന്ന് സുകുമാര്‍ അഴീക്കോട. മൂന്നാര്‍ കൈയ്യേറ്റം സി പി ഐ എമ്മിന്റെ മാത്രം പ്രശ്‌നമല്ല, മുഴുവന്‍ ജനങ്ങളുടേയും പ്രശ്‌നമാണ്. മൂന്നാര്‍ പോലെയുള്ള വിവാദ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതിപ്പിക്കുമ്പോഴുള്ള നയപരമായ പിശകാണ് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും വിനയാകുന്നത്.

ഇത്തരം പ്രശ്‌നങ്ങളില്‍ വി എസ് തുടക്കത്തില്‍ സെല്‍ഫോ ഗോളടിക്കാതെ സഡന്‍ ഡെത്തില്‍ ഗോളടിക്കാനാണ് ശ്രമിക്കേണ്ടത്. ഒഴിപ്പിക്കല്‍ പ്രശ്‌നത്തില്‍ സി പി ഐ എം ഇടുക്കി ജില്ലാ ഘടകത്തെ അനുനയിപ്പിക്കാന്‍ ആ പാര്‍ട്ടിക്ക് കഴിയണം. വ്യവസായ പാര്‍ക്കുമായി ബന്ധപ്പെട്ട് വിവാദത്തിലുള്ള കൊച്ചിയിലെ വളന്തക്കാട് പ്രദേശം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു അഴീക്കോട്.

Advertisement