ന്യൂദല്‍ഹി: മൂന്നാറിലെ അനധികൃത ഭൂമി കയ്യേറ്റം സംബന്ധിച്ച് സത്യവാങ്മൂലം നല്‍കാനുള്ള സമയം നീട്ടി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതിയുടെ ഉന്നതാധികാര സമിതി അംഗീകരിച്ചു. മൂന്നാറില്‍ വനഭൂമിയായി അവശേഷിക്കുന്ന 17,922 ഏക്കര്‍ ഏറ്റെടുക്കുക, 1983 ലെ വനനിയമം വന്നതിനുശേഷമുള്ള പട്ടയം റദ്ദാക്കുക എന്നിവ ആവശ്യപ്പെട്ട് വണ്‍ എര്‍ത്ത്, വണ്‍ ലൈഫ് എന്ന സംഘടന നല്‍കിയ കേസ്സിലാണ് സുപ്രീം കോടതി നിര്‍ദേശം. നേരത്തെ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിന് കോടതി നിര്‍ദേശിച്ച സമയം ഇന്നായിരുന്നു.

Subscribe Us:

മൂന്നാറില്‍ ഈ ഏപ്രില്‍ ആദ്യവാരം സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കോടതിയെ അറിയിച്ചു. റീജ്യണല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സുബല റെഡിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും സന്ദര്‍ശനം നടത്തുക.