തി­രു­വ­ന­ന്ത­പുരം: മൂ­ന്നാര്‍ ക­യ്യേ­റ്റ­ങ്ങ­ളെ­ക്കു­റി­ച്ച് പഠി­ക്കാന്‍ മ­ന്ത്രിസ­ഭാ ഉപസമിതപരി­ശോ­ധി­ക്കു­മെ­ന്ന് മു­ഖ്യ­മന്ത്രി വി എ­സ് അ­ച്യു­താ­നന്ദന്‍. മ­ന്ത്രിസ­ഭാ ഉപസിമ­തി കാ­ര്യ­ങ്ങള്‍ പരി­ശോ­ധി­ച്ച് ആ­വ­ശ്യമാ­യ ന­ട­പ­ടി­കള്‍ സ്വീ­ക­രി­ക്കു­മെന്നും മ­ന്ത്രിസ­ഭാ യോ­ഗ­ത്തി­ന് ശേ­ഷം വി എസ് വാര്‍­ത്താ സ­മ്മേ­ള­ന­ത്തില്‍ അ­റി­യിച്ചു. സംസ്ഥാനം ഭരിക്കുന്നതു സി പി ഐ എം മാത്രമല്ല, എല്‍ ഡി എ­ഫ് എ­ന്ന മു­ന്ന­ണി­യാ­ണ്. ആഭ്യന്തരം, വനം, റവന്യു, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാരാണ് ഉപസമിതിയിലു­ള്ളത്. നേര­ത്തെ നി­ശ്ച­യി­ച്ച ഉ­പ­സി­മി­തി ത­ന്നെ­യാ­ണിത്.

നിലവിലുള്ള മന്ത്രിസഭാ ഉപസമിതി അടിയന്തരമായി യോഗം ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കും. കോടതി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ മൂ­ന്നാ­റില്‍ കൈയേറ്റക്കാര്‍ക്കും അവര്‍ക്കു കൂട്ടു നിന്നവര്‍ക്കുമെതിരെ അടിയന്തരമായി നടപടിയെടുക്കണമെന്നാണു സര്‍ക്കാര്‍ തീരു­മാ­നം. സര്‍­ക്കാര്‍ നീക്കത്തെ ഇടുക്കിയിലെ സി പി ഐ എം ഉള്‍പ്പെ­ടെ­യുള്ള പാര്‍ട്ടികള്‍ എതിര്‍ക്കുകയാണെന്നു മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാ­ട്ടി­യ­പ്പോള്‍ ഒരു പാര്‍ട്ടി അല്ലല്ലോ ഭരി­ക്കു­ന്ന­തെന്നും ആറേഴു പാര്‍ട്ടികള്‍ ചേര്‍ന്ന ഇടതുമുന്നണിയാണു ഭരിക്കു­ന്ന­തെ­ന്നു­മാ­യി­രുന്നു മുഖ്യമന്ത്രിയുടെ പ്രതിക­രണം.