എഡിറ്റര്‍
എഡിറ്റര്‍
മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും 600 പേരെ ഒഴിവാക്കി
എഡിറ്റര്‍
Tuesday 8th December 2015 1:28pm

munisiറിയാദ്: മൂന്നാമത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും 600 പേരെ ഒഴിവാക്കിയതായി എക്‌സിക്യുട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ ജുദൈ അല്‍ ഖൊതാനി പറഞ്ഞു.

പബ്ലിസിറ്റി പ്രചാരണങ്ങള്‍ക്കിടയില്‍ നടത്തിയ ലംഘനങ്ങളുടെ പേരിലാണ് പുറത്താക്കല്‍ നടപടി.

സ്ഥാനാര്‍ത്ഥികള്‍ സ്വമനസ്സാലെ പിന്മാറിയില്ലെങ്കില്‍ അവരെ പുറത്താക്കുമെന്ന് കമ്മിറ്റി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 284 മുനിസിപ്പല്‍ കൗണ്‍സിലുകളിലായി 6,915 അംഗങ്ങളാണ് മത്സരരംഗത്തുള്ളത്.

ആണും പെണ്ണുമായി 1.486.477 വോട്ടര്‍മാര്‍ ഉണ്ട്. ഇതില്‍ സൈനിക ഉദ്യോഗസ്ഥരും 18 വയസിന് താഴെയുള്ളവരും ഉള്‍പ്പെടും. സൗദി എന്‍.ജി.ഒയും നാഷണല്‍ സൊസൈറ്റി ഫോര്‍ ഹ്യൂമണ്‍ റൈറ്റുമാവും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക.

ഡിസംബര്‍ 12 ന് രാവിലെ 8 മുതല്‍  5 വരെയാണ് വോട്ടിങ് സമയം. ഇതേ ദിവസം തന്നെ ഫലപ്രഖ്യാപനവും നടത്തും. സാമൂഹ്യമാധ്യമങ്ങള്‍ വഴി വോട്ട് അഭ്യര്‍ത്ഥിക്കാമെന്നും എന്നാല്‍ വാട്ട്‌സ്അപ്പ് വഴിയും ടെക്സ്റ്റ് മെസ്സേജ് വഴിയുമുള്ള വോട്ടിങ് അഭ്യര്‍ത്ഥന അനുവദനീയമല്ല.

Advertisement