റെയ്ച്ചൂര്‍: കര്‍ണാടകയിലെ റെയ്ച്ചൂരിലെ സര്‍ക്കാര്‍ ഓഫീസില്‍ ജീവനക്കാരിയെ സഹപ്രവര്‍ത്തകന്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഓഫീസിലെ സിസി ടിവിയില്‍ നിന്നും ദൃശ്യങ്ങളാണ് എ.എന്‍.ഐ പുറത്തുവിട്ടത്.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയെത്തുടര്‍ന്ന് ജീവനക്കാരനായ ശരണപ്പെയെ പൊലീസ് അറസ്റ്റു ചെയ്തു. റംസാന്‍ വ്രതത്തിലായിരുന്ന നസ്രീന്‍ എന്ന ജീവനക്കാരിയെയാണ് സഹപ്രവര്‍ത്തകന്‍ മര്‍ദ്ദിച്ചത്.

കരാര്‍ ജീവനക്കാരനായ ഇയാളെ ജോലിയില്‍ നിന്നും പുറത്താക്കിയതായി ഓഫീസ് അധികാരികള്‍ അറിയിച്ചു.

നോമ്പുകാലമായതിനാല്‍ സിദ്ധാനൂര്‍ സിറ്റി മുന്‍സിപ്പല്‍ കൗണ്‍സില്‍ ജീവനക്കാരിയായ നസ്രീന്‍ അല്‍പം വൈകിയാണ് ഓഫീസിലെത്തിയത്. ഇത് ശരണപ്പ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ശരണപ്പ സീറ്റില്‍ നിന്നെഴുന്നേറ്റ് ചെന്ന് നസ്രീനെ ചവിട്ടുകയുമായിരുന്നു.


കൂടോത്രം ഫലിക്കുമെന്ന് മുജാഹിദുകള്‍; കേരള സലഫികള്‍ക്കിടയില്‍ വീണ്ടും ഭിന്നിപ്പിന് വഴിതുറന്ന് കൂടോത്ര ചര്‍ച്ച 


ശനിയാഴ്ച ഓഫീസിന് അവധിയായിരുന്നു, അതുകൊണ്ടുതന്നെ സംഭവം നടക്കുമ്പോള്‍ ഓഫീസില്‍ മര്‍ദ്ദനത്തിനിരയായ നസ്രീനും കരാര്‍ ജീവനക്കാരനായ ശരണപ്പയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അവധിദിനമാണെങ്കിലും പൂര്‍ത്തിയാകാന്‍ ബാക്കിയുള്ള ജോലികള്‍ ചെയ്യാന്‍ നസ്രീനെയും ശരണപ്പയെയും ഏല്‍പ്പിക്കുകയായിരുന്നുവെന്നാണ് സിദ്ധാനൂര്‍ സിറ്റി മുന്‍സിപ്പല്‍ കൗണ്‍സില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.


Dont Miss ഇതാണ് ആര്‍ജ്ജവം: വേദിയില്‍ നിന്നും സിംഹാസനം മാറ്റിയ കടകംപള്ളിയേയും വി.എസ് ശിവകുമാറിനേയും അഭിനന്ദിച്ച് വി.ടി ബല്‍റാം


സംഭവത്തെ കുറിച്ച് തങ്ങള്‍ അറിഞ്ഞില്ലെന്നും നസ്രീന്‍ പൊലീസില്‍ പരാതിപ്പെട്ട ശേഷമാണ് ഇക്കാര്യം അറിയുന്നതെന്നും ഓഫീസ് അധികാരികള്‍ പറഞ്ഞു.

ഓഫീസിലെ സ്ഥിര ജീവനക്കാരിയാണ് നസ്രീന്‍. താല്‍ക്കാലികാടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായാണ് ശരണപ്പയെ നിയമിച്ചിരുന്നത്.
കൗണ്‍സില്‍ ജീവനക്കാര്‍ക്കെതിരെ നേരത്തെയും ശരണപ്പ ചില ആക്രമണങ്ങള്‍ നടത്തിയതായി പൊലീസ് വ്യക്തമാക്കി.