കോഴിക്കോട്: ഐസ്‌ക്രീം കേസ് സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകള്‍ ഇന്ത്യാവിഷനില്‍ വരുന്ന കാര്യം മുനീറിന് അറിയാമായിരുന്നുവെന്ന് മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. തനിക്കെതിരെ ഗുഢാലോചന നടന്നിട്ടുണ്ട്. ഇരു മുന്നണികളിലെയും കക്ഷികള്‍ ഇതിന് പിന്നിലുണ്ട്. പാര്‍ട്ടിയിലെ ചിലരുടെ അതിമോഹവും പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

വാര്‍ത്ത വരുന്ന കാര്യം പാര്‍ട്ടി നേരത്തെ അറിഞ്ഞിരുന്നു. വാര്‍ത്ത തടയണമെന്ന് മുനീറിനോട് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നോക്കാമെന്നായിരുന്നു മുനീറിന്റെ മറുപടി. കൊച്ചി കേന്ദ്രീകരിച്ചാണ് തനിക്കെതിരെ ഗുഢാലോചന നടന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് മുനീര്‍ വ്യക്തമാക്കി. ആദ്യം പാണക്കാട് തങ്ങളോട് ഇക്കാര്യം ആലോചിക്കട്ടെ, പാര്‍ട്ടി സെക്രട്ടേറിയേറ്റിന്റെ തീരുമാനം ലംഘിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.