എഡിറ്റര്‍
എഡിറ്റര്‍
ജോസഫിനെതിരെയുള്ള ജയറാം രമേശിന്റെ പ്രസ്താവന അതിരുകടന്നു: മുനീര്‍
എഡിറ്റര്‍
Tuesday 27th November 2012 8:05am

തിരുവനന്തപുരം: കേന്ദ്ര ഫണ്ട് വിവാദത്തില്‍ മന്ത്രി കെ.സി ജോസഫിന് പിന്തുണയുമായി മന്ത്രി എം.കെ മുനീര്‍. ജോസഫിനെതിരെയുള്ള ജയറാം രമേശിന്റെ പ്രസ്താവന അതിരുകടന്ന് പോയെന്ന് എം.കെ മുനീര്‍ അഭിപ്രായപ്പെട്ടു.

Ads By Google

കുംടുംബശ്രീയുടെ ഫണ്ട് ജനശ്രീക്ക് വേണ്ടി നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര ഫണ്ട് കുടുംബശ്രീക്ക് മാത്രമേ അനുവദിക്കൂ എന്ന കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേശിന്റെ നിലപാടാണ് കെ.സി ജോസഫിനെ പ്രകോപിതനാക്കിയത്. ശ്രീ എന്ന പേരില്‍ ആര്‍ക്കും സംഘടന തുടങ്ങാം. എന്നാല്‍ കേന്ദ്ര ഫണ്ട് കുടുംബശ്രീക്ക് മാത്രമേ നല്‍കൂവെന്ന് ജയറാം രമേശ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കേരളത്തിലെ യു.ഡി.എഫ് മന്ത്രിമാര്‍ ജയറാം രമേശിന്റെ കുടികിടപ്പുകാരല്ലെന്നും അദ്ദേഹത്തെ ആരാണ് നയിക്കുന്നതെന്ന് അറിയില്ലെന്നും കെ.സി ജോസഫ് ഇതിന് മറുപടി നല്‍കി.

സംസ്ഥാനത്ത് 40,000 ത്തോളം സ്വയംസഹായ സംഘങ്ങളുണ്ട്. ഇവര്‍ക്കൊക്കെ ഫണ്ട് ലഭിച്ചാല്‍ ഗുണകരമാകും. റോഡരികിലെ പുല്ലുവെട്ടിയാല്‍ വികസനം സാധ്യമാകില്ലെന്നും മന്ത്രി പറഞ്ഞു.

കുടുംബശ്രീ സ്ത്രീകളുടെ മാത്രമാണ്. പുരുഷന്മാരുടെ സംഘങ്ങള്‍ എന്തുചെയ്യും. ജയറാം രമേശിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം പരിഗണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ (എന്‍.ആര്‍.എല്‍.എം) കേരളത്തിലെ നോഡല്‍ ഏജന്‍സി കുടുംബശ്രീ തന്നെയെന്ന് ജയറാം രമേഷ് നേരത്തേ വ്യക്തമാക്കിയിരുന്നു.

Advertisement