മലപ്പുറം: തെരഞ്ഞെടുപ്പില്‍ തന്നെ സഹായിച്ചുവെന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രസ്താവന ഗൂഢാലോചനയാണെന്ന് മന്ത്രി എം.കെ.മുനീര്‍. എന്‍.ഡി.എഫ് കേരളത്തില്‍ ഗര്‍ഭംകൊണ്ടപ്പോള്‍ തന്നെ അതിന്റെ ഭവിഷ്യത്ത് ആദ്യം വിളിച്ചുപറഞ്ഞവരില്‍ ഒരാള്‍ താനാണെന്നും മുസ്‌ലീം ലീഗ് നേതൃയോഗത്തില്‍ എം.കെ.മുനീര്‍ പറഞ്ഞു.

മുനീര്‍ പലപ്പോഴും തങ്ങളുടെ സഹായം തേടിയിട്ടുണ്ടെന്ന് പോപ്പുലര്‍ ഫ്രണ്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.