തിരുവനന്തപുരം: വിക്കീലിക്‌സ് വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെ ന്യായീകരിച്ചുകൊണ്ട് മന്ത്രി എം.കെ മുനീര്‍ രംഗത്തെത്തി. ഭീകരപ്രസ്ഥാനങ്ങളെ നേരിടുന്നതില്‍ തന്നേക്കാള്‍ ഒരു പടി മുന്നിലാണ് കുഞ്ഞാലിക്കുട്ടിയെന്ന് മുനീര്‍ പറഞ്ഞു.

പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങള്‍ മറ്റുള്ളവരുമായി ചര്‍ച്ച ചെയ്യാന്‍ താനത്ര മണ്ടനൊന്നുമല്ല. വിക്കിലീക്‌സ് രേഖകള്‍ ആധികാരമാണെന്ന് അമേരിക്കന്‍ കോണ്‍സുലേറ്റ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പിണറായി പറയുമ്പോള്‍ രാജിവയ്ക്കാനല്ല യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്‍.ഡി.എഫിനെ കുഞ്ഞാലിക്കുട്ടി സ്വാര്‍ത്ഥ താല്‍പ്പര്യത്തിനായി സഹായിക്കാറുണ്ടെന്ന വിക്കീലിക്‌സ് വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.