Categories

മുനീര്‍ ചാനല്‍ ചെയര്‍മാനായി തുടരും

കോഴിക്കോട്: ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്നത് സംബന്ധിച്ച് എം.കെ മുനീറിന് ആലോചിച്ച് തീരുമാനിക്കാമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍. ഇതു സംബന്ധിച്ച് ചില നിയമ- സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ സാഹചര്യത്തെക്കുറിച്ച് ഞാന്‍ പാര്‍ട്ടിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് എം.കെ മുനീര്‍ പറഞ്ഞു. ഇക്കാര്യം പാര്‍ട്ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യാവിഷനുമായി ബന്ധപ്പെട്ട് പാര്‍ട്ടിയെടുക്കുന്ന തീരുമാനത്തിനൊപ്പം നില്‍ക്കും.

ഐസ്‌ക്രീം കേസിലെ വാര്‍ത്ത വന്നതില്‍ മുനീറിന് പങ്കുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഗ്രാഫ് ഉയര്‍ന്ന് നില്‍ക്കുമ്പോഴാണ് അത് തകര്‍ക്കാര്‍ ഗൂഢാലോചന നടത്തിയത്. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ ജാഥ വൈകാരികമായി ശക്തിപ്പെടുകയാണ് ചെയ്തത്.

മുസ്‌ലിം ലീഗിലെ എല്ലാ വിവാദങ്ങള്‍ക്കും പൂര്‍ണ്ണായി വിരാമമിട്ടുവെന്ന് ഇ. അഹമ്മദ് പറഞ്ഞു. പുതിയ വിവാദവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതാക്കള്‍ ചിലരില്‍ തെറ്റിദ്ധാരണയുണ്ടായിരുന്നു. എന്നാല്‍ പാണക്കാട് തങ്ങളുടെ വീട്ടില്‍ നടന്ന യോഗത്തില്‍ ഇക്കാര്യം പരിഹരിക്കപ്പെട്ടു. ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്നത് മുനീറിന്റെ ആഗ്രഹപ്രകാരമല്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.