എഡിറ്റര്‍
എഡിറ്റര്‍
സര്‍ക്കാരുകളെ വാഴിക്കുന്നത് സാമുദായിക സംഘടനകളല്ല: എന്‍.എസ്.എസിനെതിരെ നേതാക്കള്‍
എഡിറ്റര്‍
Monday 28th January 2013 11:55am

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാരുകളെ വാഴിക്കുന്നത് സാമുദായിക സംഘടനകളല്ലെന്ന് മന്ത്രി എം.കെ മുനീര്‍. സര്‍ക്കാരിനെ അധികാരത്തിലേറ്റുന്നത് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

എന്‍.എസ്.എസിന്റേതല്ലാത്ത നിലപാടുകള്‍ നീതി നിഷേധമാക്കരുതെന്നും അദ്ദേഹം പറഞ്ഞു.എന്‍.എസ്.എസ് പ്രതിനിധാനം ചെയ്യുന്ന ജനങ്ങളുടെ അഭിപ്രായമാണോ, ഒരു സംഘടനയുടെമാത്രം അഭിപ്രായമാണോ എന്ന് പരിശോധിക്കണം.

ഒരു സംഘടന പറയുന്ന കാര്യങ്ങള്‍ സാമൂഹിക നീതിയും മറ്റൊരു സംഘടന അതു പറയുമ്പോള്‍ നീതിനിഷേധവും ആയി കരുതുന്നത് ശരിയല്ലെന്നും മുനീര്‍ പറഞ്ഞു.

ചെന്നിത്തലയെ മന്ത്രിയാക്കിയില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെ ഭരിക്കാന്‍ അനുവദിക്കില്ലെന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അതേസമയം മന്ത്രിസഭാ പുനസംഘടന തത്ക്കാലം അജണ്ടയിലില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പറഞ്ഞു. പുന:സംഘനട തീരുമാനിക്കുന്നത് സാമുദായിക സംഘടനകളല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഭൂരിപക്ഷ സമുദായത്തിന്റെ പ്രതിനിധിയായി ഭരണത്തിന്റെ താക്കോല്‍ സ്ഥാനത്ത് രമേശ് ചെന്നിത്തല വരണമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

ചെന്നിത്തല തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് കേന്ദ്രത്തിന്റെ ഇടപെടല്‍ കൊണ്ടാണെന്നും ചെന്നിത്തലയെ മന്ത്രിസഭയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

അല്ലെങ്കില്‍ സര്‍ക്കാരിനെ അധികാരത്തില്‍ തുടരാന്‍ ജനങ്ങള്‍, പ്രത്യേകിച്ച് ഭൂരിപക്ഷ സമുദായം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

33 സ്‌കൂളുകള്‍ക്ക് എയിഡഡ് പദവി പ്രത്യേക സമൂഹത്തിന് നല്‍കരുതെന്നാണ് പറഞ്ഞിട്ടുള്ളതാണ്. സാമൂഹിക നീതി ഉറപ്പ് വരുത്തിയില്ലെങ്കില്‍ അധികാരികളെ അടിച്ചിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement