mk-muneerകോഴിക്കോട്: ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ഇരുന്നപ്പോള്‍ തനിക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്നു മന്ത്രി എം.കെ. മുനീര്‍. ഇരകളോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ ഓരോ കേസിലും ഇടതുനേതാക്കള്‍ക്കു വ്യത്യസ്ത നയമാണ്. ഓരോ കാലഘട്ടത്തില്‍ ഓരോ ആവശ്യത്തിനു വേണ്ടി കേസുകള്‍ കെട്ടിച്ചമക്കുകയാണ്. നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും അദ്ദേഹം പറഞ്ഞു.

കേസ് തനിക്കനുകൂലമാവുമ്പോഴും പ്രതികൂലമാവുമ്പോഴും താന്‍ പ്രതികരിച്ചിട്ടില്ല. ഇപ്പോള്‍ ഈ വിവാദം ഉയര്‍ത്തിക്കൊണ്ടുവരുന്നവരുടെ ലക്ഷ്യം എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.