തിരുവനന്തപുരം: മുണ്ടുരിയല്‍ കേസില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനും ശരത്ചന്ദ്രപ്രസാദിനുമെതിരേ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കേസിലെ പ്രധാനസാക്ഷികളായ ഇവര്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി.

2004 ജൂണ്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. കെ.പി.സി.സി യോഗം നടന്ന പി.എം.ജിയിലെ പ്രിയദര്‍ശിനി പ്ലാനറ്റേറിയത്തില്‍ എത്തിയ കെ.പി.സി.സി മുന്‍ സെക്രട്ടറിമാരായ ശരത്ചന്ദ്രപ്രസാദിനെയും രാജ്‌മോഹന്‍ ഉണ്ണിത്താനെയും കാറില്‍ നിന്നു വലിച്ചിറക്കി ആക്രമിച്ചു മുണ്ടുരിഞ്ഞുവെന്നാണു കേസ്.