എഡിറ്റര്‍
എഡിറ്റര്‍
മുണ്ടൂര്‍: ഗോകുല്‍ ദാസിനെ ഏരിയാ കമ്മിറ്റിയില്‍ തിരച്ചെടുക്കും
എഡിറ്റര്‍
Monday 24th September 2012 4:10pm

തിരുവനന്തപുരം: സി.പി.ഐ.എം ഏരിയാ കമ്മിറ്റി സ്ഥാനത്ത് നിന്ന് തരംതാഴ്ത്തിയ ഗോകുല്‍ ദാസിനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചു. ഗോകുല്‍ ദാസിന്റെ അപ്പീല്‍ പരിശോധിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എളമരം കരീമിനെ യോഗം ചുമതലപ്പെടുത്തി.

Ads By Google

മുണ്ടൂരിലെ വിമതരുടെ കാര്യകത്തില്‍ സി.പി.ഐ.എം നേരത്തെ തന്നെ അയഞ്ഞിരുന്നു. ഗോകുല്‍ ദാസിനെ ഏരിയ കമ്മിറ്റിയില്‍ നിന്നും തരം താഴ്ത്താന്‍ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞിരുന്നില്ല. വി.കെ സുധാകരനാണ് നിലവില്‍ മുണ്ടൂര്‍ ഏരിയ കമ്മിറ്റിയുടെ ചുമതല.

തന്നെ ഏരിയ സെക്ട്രറി സ്ഥാനത്ത് നിന്ന് തരം താഴ്ത്തിയ നടപടിക്കെതിരെ ഗോകുല്‍ദാസ് സംസ്ഥാന കമ്മിറ്റിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഇതിനിടയില്‍ സി.പി.ഐ.എം സംസ്താന നേതൃത്വം മദ്ധ്യസ്ഥ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഗോകുല്‍ ദാസിനെ ഏരിയ കമ്മിറ്റിയില്‍ തുടരാനനുവദിച്ചുകൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാനായിരുന്നു സംസ്ഥാന നേതൃത്വം ശ്രമിച്ചത്. എന്നാല്‍ ഗോകുല്‍ ദാസിനെ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റിക്കൊണ്ടുള്ള ഒത്തുതീര്‍പ്പുകള്‍ക്ക് വിമതപക്ഷം തയ്യാറായിരുന്നില്ല.

പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് ഗോകുല്‍ദാസ് വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയാണെന്നും ഗോകുല്‍ദാസിന്റെ ഭാര്യ ജീവനൊടുക്കിയതിന് പിന്നില്‍ ഗോകുല്‍ദാസ് തന്നെയാണെന്നും ഇക്കാര്യം അന്വേഷിച്ച പാര്‍ട്ടി അന്വേഷണകമ്മീഷന് വിവരം ലഭിച്ചുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഗോകുല്‍ദാസിനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചിരുന്നത്.  ഇതേ തുടര്‍ന്ന് മുണ്ടൂരില്‍ പാര്‍ട്ടി പിളര്‍പ്പിലേയ്ക്ക് നീങ്ങി. ഗോകുല്‍ ദാസിന്റെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ വിളിച്ചു കൂട്ടുകയും തുടര്‍ന്ന് പുതിയ ഏരിയ കമ്മിറ്റിയും നിലവില്‍ വരികയും ചെയ്തു.

പ്രതിസന്ധിയിലായ പാര്‍ട്ടി വിമത പക്ഷത്തോട് അയഞ്ഞ സമീപനം കൈക്കൊള്ളാന്‍ നിര്‍ബന്ധിതമായി. ഷൊര്‍ണ്ണൂരിലെയും ഒഞ്ചിയത്തെയും പിളര്‍പ്പിനു ശേഷം ഇനിയൊരു പിളര്‍പ്പ് പാര്‍ട്ടിക്ക് താങ്ങാനാവില്ലെന്നും അതിനാല്‍ പാലക്കാട് ജില്ലാകമ്മിറ്റി മുണ്ടൂര്‍ വിഷയത്തില്‍ അവതാനതയോടെ ഇടപെടമമെന്നും സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നു. ്തുടര്‍ന്ന് യോഗം ചേര്‍ന്ന പാലക്കാട് കമ്മിറ്റി വിമത വിഷയത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ സംസ്ഥാന സെക്രട്ടറിയേറ്റിനോട് ആവശ്യപ്പെട്ടു.

ഇതിനിടയില്‍ മുണ്ടൂരില്‍ സി.പി.ഐ.എമ്മിലുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഗോകുല്‍ദാസുമായി ചര്‍ച്ചനടത്തിയിരുന്നു.

Advertisement