എഡിറ്റര്‍
എഡിറ്റര്‍
മുണ്ടൂര്‍; സഖാക്കളെ തൃപ്തിപ്പെടുത്തുന്ന തീരുമാനം പ്രതീക്ഷിക്കുന്നെന്ന് വി.എസ്
എഡിറ്റര്‍
Tuesday 25th September 2012 12:09pm

തിരുവനന്തപുരം: മുണ്ടൂരില്‍ ഗോകുല്‍ദാസ് വിഷയത്തില്‍ സഖാക്കളെ തൃപ്തിപ്പെടുത്തുന്ന തീരുമാനം പാര്‍ട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍.

മുണ്ടൂര്‍ ഏരിയാ സെക്രട്ടറിയായിരുന്ന ഗോകുല്‍ദാസിന്റെ ഹരജി പരിഗണിക്കാന്‍ കഴിഞ്ഞ ദിവസം സി.പി.ഐ.എം സംസ്ഥാന സമിതി എളമരം കരീമിനെ ചുമതലപ്പെടുത്തിയിരുന്നു. പാര്‍ട്ടി നിലപാടിലെ തെറ്റും ശരിയും ജനങ്ങള്‍ തീരുമാനിക്കുന്നതിന് അനുസരിച്ചാണെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം വരുന്ന  നടപടിക്കെതിരെ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ പ്രധാനമന്ത്രിയുടെ കാലിനടിയില്‍ കഴിയുന്നവരാണ്. എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദുചെയ്യുന്ന വിഷയത്തില്‍ ഇവര്‍ ഇടപെടുന്നില്ലെന്നും വി.എസ് കുറ്റപ്പെടുത്തി.

മുണ്ടൂരിലെ വിമതരുടെ കാര്യത്തില്‍ സി.പി.ഐ.എം നേരത്തെ തന്നെ അയഞ്ഞിരുന്നു. ഗോകുല്‍ ദാസിനെ ഏരിയാ കമ്മിറ്റിയില്‍ നിന്നും തരം താഴ്ത്താന്‍ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞിരുന്നില്ല. വി.കെ സുധാകരനാണ് നിലവില്‍ മുണ്ടൂര്‍ ഏരിയാ കമ്മിറ്റിയുടെ ചുമതല.

തന്നെ ഏരിയാ സെക്ട്രറി സ്ഥാനത്ത് നിന്ന് തരം താഴ്ത്തിയ നടപടിക്കെതിരെ ഗോകുല്‍ദാസ് സംസ്ഥാന കമ്മിറ്റിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഇതിനിടയില്‍ സി.പി.ഐ.എം സംസ്ഥാന നേതൃത്വം മദ്ധ്യസ്ഥ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഗോകുല്‍ ദാസിനെ ഏരിയാ കമ്മിറ്റിയില്‍ തുടരാനനുവദിച്ചുകൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാനായിരുന്നു സംസ്ഥാന നേതൃത്വം ശ്രമിച്ചത്. എന്നാല്‍ ഗോകുല്‍ ദാസിനെ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റിക്കൊണ്ടുള്ള ഒത്തുതീര്‍പ്പുകള്‍ക്ക് വിമതപക്ഷം തയ്യാറായിരുന്നില്ല.

Advertisement