ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയ്ക്ക് ആലപ്പുഴ നഗരസഭ നോട്ടീസയച്ചു. മന്ത്രിയുടെ റിസോര്‍ട്ടായ ലേക് പാലസിന്റെ രേഖകള്‍ ബുധനാഴ്ചയ്ക്കകം സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. റിസോര്‍ട്ടിന്റെ നികുതിയിളവും നഗരസഭ പിന്‍വലിച്ചു.

2004 മുതല്‍ 11 ലക്ഷം രൂപയാണ് റിസോര്‍ട്ടിന് നികുതിയിളവ് നല്‍കിയിരുന്നത്. ഇളവ് നല്‍കിയ തുക തിരിച്ചടയ്ക്കാനും നിര്‍ദ്ദേശമുണ്ട്. നേരത്തെ മുഖ്യമന്ത്രിയും ആലപ്പുഴ കളക്ടര്‍ ടി.വി അനുപമയും കൂടിക്കാഴ്ച നടത്തിയിരുന്നു.

പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് കളക്ടര്‍ സര്‍ക്കാരിന് കൈമാറി. കളക്ടര്‍ റവന്യൂ മന്ത്രിയുമായും ചര്‍ച്ച നടത്തി.