മലപ്പുറം: പാണക്കാട് മുഹമ്മദലി ശിഹ്ബ് തങ്ങളെ കുഞ്ഞാലിക്കുട്ടി ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്ന റഊഫിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് മുനവറലി ശിഹാബ് തങ്ങള്‍.

പി.കെ കുഞ്ഞാലിക്കുട്ടിയുടെ കുടുംബവുമായി പാണക്കാട് കുടുംബത്തിന് പൂര്‍വ്വികബന്ധമുണ്ടെന്നും പിതാവിനെ ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്ന ആരോപണം പിതാവിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും മുനവറലി തങ്ങള്‍ പറഞ്ഞു.

പാണക്കാട് ശിഹാബ് തങ്ങളെ പി.കെ കുഞ്ഞാലിക്കുട്ടി ബ്ലാക്ക് മെയില്‍ ചെയ്തിരുന്നുവെന്ന് കെ.എ റഊഫ് കോഴിക്കോട് വെച്ച് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ വ്യക്തമായ തെളിവ് തന്റെ പക്കലുണ്ടെന്നും മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ സൗകര്യം ചെയ്ത് തരികയാണെങ്കില്‍ തെളിവുകളടക്കമുള്ള വിവരം ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കൈമാറുമെന്നും റഊഫ് വെളിപ്പെടുത്തിയിരുന്നു.