മുംബൈ: ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യമല്‍സരത്തിലെ ഇന്ത്യയുടെ മോശം ബൗളിംഗിനെ തുടര്‍ന്ന് പേസര്‍ മുനാഫ് പട്ടേലിനെ ടീമിനൊപ്പം ചേര്‍ക്കാന്‍ ബി സി സി ഐ തീരുമാനിച്ചു. താരം ടീമിനൊപ്പം ചേരുമെന്നും വരും മല്‍സരങ്ങളില്‍ ഇന്ത്യക്കായി കളിക്കുമെന്നും ബി സി സി ഐ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ന്യൂസിലാന്‍ഡിനെതിരായ ആദ്യമല്‍സരത്തില്‍ ഇന്ത്യ 200 റണ്‍സിന്റെ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. തുടക്കത്തില്‍ വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിച്ചെങ്കിലും മധ്യനിര ശക്തമായി ബാറ്റ് ചെയ്തതോടെ കീവീസ് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തുകയായിരുന്നു. സഹീര്‍ഖാന്‍, ശ്രീശാന്ത്, ഹര്‍ഭദന്‍ എന്നീ ബൗളര്‍മാര്‍ ടീമിനൊപ്പം ഇല്ലാത്തത് ഇന്ത്യന്‍ ബൗളിംഗ് നിരയെ വലയ്ക്കുന്നുണ്ട്.