എഡിറ്റര്‍
എഡിറ്റര്‍
ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച അയല്‍വാസിയുടെ ലിംഗം ഛേദിച്ച് പെണ്‍കുട്ടി; അഭിനന്ദനവുമായി പൊലീസ്
എഡിറ്റര്‍
Saturday 19th August 2017 10:12am

മുംബൈ: ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച അയല്‍വാസിയുടെ ലിംഗം ഛേദിച്ച് 20 കാരിയായ പെണ്‍കുട്ടി. മുംബൈയിലാണ് സംഭവം. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 24 കാരനായ ഷംസീര്‍ ഷെയ്ഖ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇയാള്‍ക്കെതിരെ ഐ.പി.സി സെക്ഷന്‍ 376, 511 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ബലാത്സംഗം ചെയ്യാന്‍ വന്നയാളുടെ ലിംഗം ഛേദിക്കാന്‍ തയ്യാറായ പെണ്‍കുട്ടി ധീരമായ പ്രവര്‍ത്തിയാണ് ചെയ്തതെന്ന് ഡി.സി.പി ഷഹാജി ഉമപ് പറഞ്ഞു.

അയല്‍വാസിയായ യുവാവ് പെണ്‍കുട്ടിയോട് ഒരു ജോലി ഒഴിവുണ്ടെന്നും അതിനായി വര്‍ക് ഷോപ്പില്‍ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ട്
പെണ്‍കുട്ടിയെ വീടിനടുത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സ്വാതന്ത്ര്യദിനത്തിലായിരുന്നു സംഭവം.


Dont Miss കൊല്ലപ്പെട്ട ആര്‍.എസ്.എസ് കാര്യവാഹക് രാജേഷിന്റേതെന്ന പേരില്‍ വ്യാജദൃശ്യം പ്രചരിപ്പിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച പൊലീസുകാര്‍ക്കെതിരെ നടപടി


എന്നാല്‍ അവിടെ വെച്ച് പെണ്‍കുട്ടിയെ ഇയാള്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. പെണ്‍കുട്ടി ഉച്ചത്തില്‍ നിലവിളിച്ചെങ്കിലും പുറത്തെ ബഹളത്തില്‍ ആരും അത് കേട്ടില്ലെന്ന് പൊലീസ് പറയുന്നു.

ഇതോടെ ബ്ലെയ്ഡ് എടുത്ത് യുവതി യുവാവിന്റെ ലിംഗം ഛേദിക്കുകയായിരുന്നു. പരിക്കേറ്റതോടെ ഇയാള്‍ പെണ്‍കുട്ടിയെ വിട്ടു. ഇതോടെ കുട്ടി ഓടിരക്ഷപ്പെടുകയായിരുന്നെന്നും പൊലീസ് പറയുന്നു.

ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനിലെത്തി പെണ്‍കുട്ടി തന്നെ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്ത് വെച്ച് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.


Don’t Miss: ഡിയര്‍ അര്‍ണബ് ജീ, വീട്ടുകാര്യം തീര്‍ക്കാന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഓര്‍ഡര്‍ ചെയ്യുന്നതൊക്കെ കുറച്ചിലല്ലേ?: അര്‍ണബിനെ പൊളിച്ചടുക്കി ഡോക്ടറുടെ തുറന്നകത്ത്


 

Advertisement