Categories

മുംബൈ ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 ഫൈനലില്‍

mumbai indiansമുംബൈ: മുംബൈ ഇന്ത്യന്‍സ് ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 ഫൈനലില്‍ കടന്നു. സെമിപോരാട്ടത്തില്‍ ബ്രിട്ടീഷ് ക്ലബായ സോമര്‍സെറ്റിനെ 10 റണ്‍സിനാണ് മുംബൈ ഇന്ത്യന്‍സ് തോല്‍പിച്ചത്. കലാശപ്പോരാട്ടത്തില്‍ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സാണ് മുംബൈയുടെ എതിരാളികള്‍.

161 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ സോമര്‍സെറ്റിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. സോമര്‍സെറ്റിനെ വിജയത്തിന് അടുത്തെങ്കിലും എത്തിച്ചത് 62 റണ്‍സ് നേടിയ ക്രയിഗ് കിഷ്‌വെറ്ററാണ്. 39 റണ്‍സ് നേടിയ ജെയിംസ് ഹില്‍ഡ്രത്താണ് കളിയില്‍ തിളങ്ങിയ മറ്റൊരു താരം. ലസിത് മലിംഗ നാല് വിക്കറ്റ് വീഴ്ത്തി മുംബൈയുടെ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 160 നേടി. അയഡിന്‍ ബ്ലിസാര്‍ഡ് നേടിയ 54 റണ്‍സിന്റെ മികവിലാണ് മുംബൈയുടെ സ്‌കോര്‍. രാജഗോപാല്‍ സതീഷ് (25), കിരോണ്‍ പോളാര്‍ഡ് (24) എന്നിവരും മുംബൈ ബാറ്റിംഗില്‍ തിളങ്ങി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.