എഡിറ്റര്‍
എഡിറ്റര്‍
മുംബൈ ടെസ്റ്റ്: ഇന്ത്യയെ ഇംഗ്ലണ്ട് തൂത്തെറിഞ്ഞു
എഡിറ്റര്‍
Monday 26th November 2012 11:45am

മുംബൈ: മുംബൈ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് സമ്പൂര്‍ണ പരാജയം. 10 വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തകര്‍ത്തത്. 57 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 9 ഓവറായപ്പോഴേക്കും ലക്ഷ്യത്തിലെത്തി. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ നേടിയത് വെറും 142 റണ്‍സാണ്.

Ads By Google

രണ്ട് ഇന്നിങ്‌സിലുമായി 11 വിക്കറ്റ് നേടിയ ഇംഗ്ലീഷ് സ്പിന്നര്‍ മോണ്ടി പനേസറാണ് ഇംഗ്ലണ്ടിന്റെ വിജയഭേരി മുഴക്കിയത്. ആറ് വിക്കറ്റുകളാണ് രണ്ടാം ഇന്നിങ്‌സില്‍ പനേസര്‍ എറിഞ്ഞിട്ടത്.

ഇംഗ്ലണ്ടിന് വേണ്ടി പനേസര്‍ ആറ് വിക്കറ്റും ഗ്രെയിം സ്വാന്‍ നാല് വിക്കറ്റും നേടി.

ഗൗതം ഗാംഭീര്‍(65) മാത്രമാണ് ഇംഗ്ലണ്ടിന് മുന്നില്‍ അല്‍പ്പനേരമെങ്കിലും പിടിച്ചുനിന്നത്. സച്ചിനും സെവാഗും വന്നതിലും വേഗത്തില്‍ മടങ്ങി. 6 ഉം 9 ഉം റണ്‍സാണ് ഇന്ത്യയ്ക്ക് വേണ്ടി ഇവര്‍ നേടിയത്.

ആദ്യ ഇന്നിങ്‌സില്‍  സെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാര ഇത്തവണ നിരാശപ്പെടുത്തി. ഇത്തവണ വെറും 6 റണ്‍സാണ് പൂജാരയുടെ ബാറ്റില്‍ നിന്നും പിറന്നത്.

രണ്ടാം ടെസ്റ്റ് ഇന്ത്യക്ക് പ്രതികൂലമായതോടെ പരമ്പര 1-1 നിലയിലായിരിക്കുകയാണ്. ആദ്യ ടെസ്റ്റില്‍ മൊട്ടേരിയിലെ പിച്ചിനെ കുറ്റം പറഞ്ഞ ക്യാപ്റ്റന്‍ ധോണിക്ക് ബൗളര്‍മാര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്ന വാങ്കഡയിലെ പിച്ചിനെ ഇത്തവണ കുറ്റം പറയാന്‍ സാധിക്കില്ല.

Advertisement