എഡിറ്റര്‍
എഡിറ്റര്‍
മുംബൈ ഭീകരാക്രമണം: കസബിന്റെ വധശിക്ഷ കോടതി ശരിവെച്ചു
എഡിറ്റര്‍
Wednesday 29th August 2012 11:14am

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തില്‍ വധശിക്ഷക്ക് വിധിക്കപ്പട്ട അജ്മല്‍ കസബിന്റെ ഹരജി സുപ്രീം കോടതി സുപ്രീം കോടതി തള്ളി. വധശിക്ഷ ജീവപര്യന്തമാക്കണമെന്ന കസബിന്റെ ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്.

കസബ് കടുത്ത വധശിക്ഷ അര്‍ഹിക്കുന്നുവെന്നാണ് സുപ്രീം കോടതി പറഞ്ഞത്. ഗൂഢാലോചനയില്‍ കസബ് പങ്കാളിയായിരുന്നെന്നും കോടതി നിരീക്ഷിച്ചു. കസബിന്റെ കുറ്റസമ്മതം സ്വമേധയാ ഉണ്ടായതാണെന്നും വധശിക്ഷ മാത്രമാണ് കസബിന് നല്‍കേണ്ടതെന്നും കോടതി പറഞ്ഞു.

Ads By Google

ഗൂഢാലോചന നടന്നത് പാക്കിസ്ഥാനില്‍ വെച്ചാണെന്നും കോടതി പറഞ്ഞു.

2008 നവംബര്‍ 26ന് മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ കസബിന്റെ പങ്ക് വ്യക്തമായതിനെ തുടര്‍ന്ന് പ്രത്യേക കോടതി കസബിന് വധശിക്ഷ വിധിച്ചിരുന്നു. ഈ വിധി മുംബൈ ഹൈക്കോടതി ശരിവെച്ചു. തുടര്‍ന്നാണ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കസബ് സുപ്രീംകോടതിയെ സമീപിച്ചത്. ഫിബ്രവരി 14 നാണ് കസബ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.

തന്റെ പ്രായം കണക്കിലെടുത്ത് വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നായിരുന്നു കസബിന്റെ ആവശ്യം.
രാജ്യത്തിനെതിരെ കസബ് യുദ്ധപ്രഖ്യാപനം നടത്തിയെന്നും പാകിസ്താനില്‍ നടത്തിയ ഗൂഢാലോചന കസബും കൂട്ടരും ഇന്ത്യയില്‍ നടപ്പിലാക്കുകയായിരുന്നുവെന്നും കോടതി പറഞ്ഞു.  24 കാരനായ കസബിന് താന്‍ എന്താണ് ചെയ്യുന്നതെന്ന് ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ പ്രായം കണക്കിലെടുത്ത് വധശിക്ഷ ഒഴിവാക്കണമെന്ന ആവശ്യത്തിന് ന്യായമില്ല. നീതിയുക്തമായ വിചാരണയ്ക്ക് അവസരം ലഭിച്ചില്ലെന്ന വാദം നിലനില്‍ക്കുന്നതല്ല. കോടതി പറഞ്ഞു. വിചാരണയ്ക്ക് മുമ്പ് നിയമസഹായം ലഭിച്ചില്ലെന്ന കസബിന്റെ വാദവും കോടതി തള്ളിക്കളഞ്ഞു.

2008 നവംബറില്‍ മുംബൈയെ നടുക്കിയ ആക്രമണങ്ങളില്‍ 166 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. 2011 മെയിലാണ് വിചാരണക്കോടതി കസബിന് വധശിക്ഷ വിധിച്ചത്. മുംബൈ ഹൈക്കോടതി ഇത് പിന്നീട് ശരിവെച്ചു. കേസില്‍ ജീവനോടെ പിടിക്കപ്പെട്ട ഒരേയൊരാള്‍ കസബായിരുന്നു.

Advertisement