മുംബൈ: അന്ധേരിയില്‍ 14 കാരി ഏഴുനില കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. പെണ്‍കുട്ടി ‘ബ്ലൂവെയില്‍’ എന്ന കുപ്രസിദ്ധ ഓണ്‍ലൈന്‍ ഗെയിമിന് അടിമയായിരുന്നു എന്ന് മുംബൈ പൊലീസിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നു.

അന്ധേരിയിലെ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ആണ്‍കുട്ടിയാണ് ആത്മഹത്യ ചെയ്തത്. പൈലറ്റായി റഷ്യയില്‍ പരിശീലനത്തിനു പോകമമെന്നായിരുന്നു അവന്റെ ഏറ്റവും വലിയ ആഗ്രഹം. റഷ്യയിലാണ് ബ്ലൂവെയില്‍ ജന്മംകൊണ്ടെന്നാണ് പറയപ്പെടുന്നത്.


Must Read: എതിരഭിപ്രായം പറയുന്നത് രാജ്യദ്രോഹമല്ല: ദളിതര്‍ക്കും മുസ്‌ലീങ്ങള്‍ക്കും എതിരായ സംഘപരിവാര്‍ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് മോദിക്ക് സൈനികരുടെ കത്ത്


ശനിയാഴ്ച കുട്ടിയുടെ അയല്‍വാസി കുട്ടിയെ ടെറസില്‍ കണ്ടിരുന്നു. സെല്‍വി വീഡിയോ ഷൂട്ട് ചെയ്ത് പാരപ്പറ്റിലൂടെ നടന്നുപോകുകയായിരുന്നു അവന്‍. പെട്ടെന്ന് താഴേക്കു ചാടുകയായിരുന്നു.

അതേസമയം ബ്ലൂവെയില്‍ തന്നെയാണ് ആത്മഹത്യയ്ക്കു കാരണമെന്ന് സ്ഥിരീകരിക്കാന്‍ പൊലീസ് വിസമ്മതിച്ചു. ‘ ആത്മഹത്യയുടെ കാരണം സംബന്ധിച്ച് മാതാപിതാക്കള്‍ യാതൊരു വിവരവും നന്നിട്ടില്ല. അവരിപ്പോഴും ഞെട്ടലിലാണ്. കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.’ ഡി.സി.പി നവിന്‍ചന്ദ്ര റെഡ്ഡി പറഞ്ഞു.