Categories

മുംബൈയില്‍ തിക്കിലും തിരക്കിലും 18 മരണം

stampede

മുംബൈ: ആത്മീയ നേതാവ് സെദ്‌ന മുഹമ്മദ് ബര്‍ഹനുദ്ദീന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പരിക്കേറ്റ് 18 പേര്‍ മരിച്ചു.

സംഭവത്തില്‍ പരിക്കേറ്റ അന്‍പതോളം പേരെ സമീപത്തെ നാല് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ദാവൂദി ബൊഹര്‍മ വിഭാഗത്തിന്റെ ആത്മീയ നേതാവായ ബര്‍ഹനുദ്ദീന്റെ മലബാര്‍ ഹില്ലിലെ സൈഫീ മഹല്‍ എന്ന വസതിയിലായിരുന്നു അപകടം.

ഹൃദയാഘാതത്തെ തുടര്‍ന്നു സ്വവസതിയായ സൈഫി മഹലിലായിരുന്നു ബര്‍ഹനുദ്ദീന്റെ അന്ത്യം.

ബര്‍ഹനുദ്ദീന്റെ മരണവാര്‍ത്തയറിഞ്ഞ് ആയിരക്കണക്കിനു പേര്‍ ഇവിടെയെത്തുകയും ആദരാജ്ഞലി അര്‍പ്പിക്കാനായി ആളുകള്‍ തടിച്ചുകൂടിയതും തിരക്കുണ്ടായിതുമാണ് ദുരന്തത്തിന്റെ തീവ്രത വര്‍ധിപ്പിച്ചത്.

രണ്ടാമത്തെ മകന്‍ സയ്യദ്‌നാ മുഫാദല്‍ സൈഫുദ്ദീന്‍ ആണ് പിന്‍ഗാമി.

സയ്യദ്‌നാ മുഹമ്മദ് ബര്‍ഹനുദ്ദീന്റെ ജനനം സൂറത്തിലാണ് ജനനം. പിതാവ് സയ്യദ്‌നാ താഹിര്‍ സൈഫുദ്ദീന്‍ അന്തരിച്ചപ്പോഴാണു പിന്‍ഗാമിയായി ആത്മീയ ആചാര്യ സ്ഥാനം സ്വീകരിച്ചത്.

വെള്ളിയാഴ്ച മരിക്കുമ്പോള്‍ അദ്ദേഹത്തിന് 102 വയസ്സായിരുന്നു.

Tagged with: