മുംബൈ: മുംബൈയില്‍ അപകടത്തില്‍ പെട്ട എം.വി റാക്ക് കരിയര്‍ മുംബൈ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. ഇന്തോനേഷ്യയില്‍ നിന്നും ഗൂജറാത്തിലേക്ക് 30,000 ടണ്‍ കല്‍ക്കരിയുമായി പോവുകയായിരുന്നു.

കപ്പലിലെ 30 ജോലിക്കാരെയും രക്ഷിക്കാനായി. ചരക്കുകളുമായി കപ്പല്‍ സുരക്ഷിതമായി മുംബൈ തീരത്ത് നങ്കൂരമിറക്കി. ചരക്കുകള്‍ കടലിലൊഴുകാതിരിക്കാന്‍ പ്രത്യേകംശ്രദ്ധിച്ചിരുന്നതായി കോസ്റ്റ്്് ഗാര്‍ഡ് അറിയിച്ചു.