Administrator
Administrator
അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
Administrator
Monday 4th January 2010 9:37am

prakash-wani-in-chotarajanമുംബൈ: അധോലോക നേതാവ് ഛോട്ടാരാജന്റെ സംഘത്തിനൊപ്പം പുതുവത്സരാഘോഷത്തില്‍ പങ്കെടുത്ത രണ്ട് ഐ പി എസ് ഉദ്യോഗസ്ഥരടക്കം അഞ്ച് പോലീസുകാരെ സസ്‌പെന്റ് ചെയ്തു. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വി എന്‍ സാല്‍വേ, അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പ്രകാശ്‌വാണി, സീനിയര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ തുളസീദാസ് കാക്കഡ്, ചെമ്പൂര്‍ പോലീസ് സ്‌റ്റേഷനിലെ പോലീസ് ഇന്‍സ്‌പെക്ടര്‍, കോണ്‍സ്റ്റബിള്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ഡി ശിവാനന്ദന്‍ പറഞ്ഞു.

ഫോലീസ് ഉദ്യോഗസ്ഥര്‍ വിരുന്നില്‍ പങ്കെടുത്ത് നൃത്തം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ദൃശ്യത്തില്‍ കാണുന്നത് പോലീസ് ഉദ്യോഗസ്ഥര്‍ ആണെന്ന് വ്യക്തമായിട്ടുണ്ടെന്ന് ശിവാനന്ദന്‍ പറഞ്ഞു.

ഛോട്ടാരാജന്‍ സംഘത്തിലെ പ്രധാനി ഡി.കെ. റാവു ഉള്‍പ്പെടെയുള്ള തടവുപുള്ളികളെ 13 വര്‍ഷത്തിനു ശേഷം ജയിലില്‍നിന്ന് വിട്ടയച്ചതിന്റെ സന്തോഷ പ്രകടനമായിട്ടായിരുന്നു വിരുന്നു സല്‍ക്കാരം. ഒരിം ഗ്ലീഷ് മാധ്യമത്തിലാണ് ഇതുസംബന്ധിച്ച് ആദ്യം വാര്‍ത്ത വന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി ആര്‍ ആര്‍ പാട്ടീല്‍ പറഞ്ഞു.

Advertisement