എഡിറ്റര്‍
എഡിറ്റര്‍
കെജ്‌രിവാളിനെതിരെ മുംബൈ പോലീസ് കേസെടുത്തു
എഡിറ്റര്‍
Thursday 13th March 2014 10:40pm

aravind-kejrival

മുംബൈ: ആഭ്യന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താറുമാറിലാക്കിയെന്ന പരാതിയില്‍ ദല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ മുംബൈ പോലീസ് കേസെടുത്തു.

മുംബൈ എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനിലെ പോലീസ് സുഖ്‌ദേവ് സെന്നിന്റെ പരാതിയെത്തുടര്‍ന്നാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

സര്‍ക്കാരുദ്യോഗസ്ഥരുടെ ഉത്തരവിനെ ലംഘിച്ചു, മോട്ടോര്‍ വാഹന നിയമങ്ങള്‍ പാലിച്ചില്ല, നിരോധന ഉത്തരവ് പാലിച്ചില്ല തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കെജ്‌രിവാളിനും സംഘത്തിനുമെതിരെ കേസെടുത്തിരിക്കുന്നത്.

ബുധനാഴ്ച്ച തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തവേ കെജ്‌രിവാള്‍ ഓട്ടോറിക്ഷായില്‍ യാത്ര ചെയ്തതും തുടര്‍ന്ന് ആഭ്യന്തര വിമാന സര്‍വീസ് നടത്തുന്ന ടെര്‍മിനലിലും ട്രെയിനുകളിലും യാത്രക്കാര്‍ തള്ളിക്കയറിയതും മറ്റും ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു.

എന്നാല്‍ ഈ സംഭവം പെരുപ്പിച്ചത് മാധ്യമങ്ങളാണെന്നും അതിനാല്‍ത്തന്നെ ഉത്തരവാദിത്വം മാധ്യമങ്ങളുടേതാണെന്നും പറഞ്ഞൊഴിയുകയാണ് കെജ്‌രിവാള്‍ ചെയ്തത്.

തന്റെ പാര്‍ട്ടിക്കാര്‍ ഒരു പ്രശ്‌നവും സൃഷ്ടിച്ചിട്ടില്ലെന്നും സാധാരണക്കാര്‍ തന്റെ യാത്രയില്‍ സന്തുഷ്ടരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisement