എഡിറ്റര്‍
എഡിറ്റര്‍
ബീഫ് എന്ന് സംശയം; ഇറച്ചി കൊണ്ടുപോകുന്നതിനിടെ മുംബൈ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു
എഡിറ്റര്‍
Tuesday 4th July 2017 9:04pm

 

മുംബൈ സിറ്റി: ഇറച്ചി കൊണ്ടുപോകുന്നതിനിടെ മുംബൈ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടുപോകുന്നത് ബീഫ് ആണെന്ന സംശയിച്ചാണ് അറസ്റ്റ്. 700 കിലോഗ്രാം ഇറച്ചിയാണ് അറസ്റ്റിലായ ആളുടെ കൈവസം ഉണ്ടായിരുന്നത്.

ശിവാജി നഗറില്‍ നിന്ന് റായ്ഗഡ് ജില്ലയിലെ പന്‍വേലിലേക്ക് ടെമ്പോ വാനിലാണ് ഇറച്ചി കൊണ്ടു പോയിരുന്നത്. ശിവാജി നഗര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


Also Read: വായനക്കാരെ ത്രസിപ്പിച്ച് വാര്‍ത്ത കച്ചവടം ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ മാന്യതയോടെയും മര്യാദയോടെയും വിഷയം കൈകാര്യം ചെയ്തില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് വുമണ്‍ കളക്ടീവ്


ഇയാളുടെ കയ്യില്‍ നിന്ന് പിടിച്ചെടുത്ത ഇറച്ചിയുടെ സാമ്പിള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി കലീന ലാബിലേക്ക് അയച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. രാസപരിശോധനയുടെ ഫലം വന്നതിനു ശേഷം ഉചിതമായ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരാണ് പിടിക്കപ്പെട്ട ഇറച്ചി ഓര്‍ഡര്‍ ചെയ്തത് എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Advertisement