എഡിറ്റര്‍
എഡിറ്റര്‍
ബൈ ബൈ കൊല്‍ക്കത്ത;  കൊല്‍ക്കത്തയെ തകര്‍ത്ത് കലാശപോരാട്ടത്തിന് ടിക്കറ്റെടുത്ത് മുംബൈ
എഡിറ്റര്‍
Friday 19th May 2017 11:38pm

ബെംഗളൂരു: കൊല്‍ക്കത്തയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍. കൊല്‍ക്കത്ത ഉയര്‍ത്തിയ 108 റണ്‍സ് വിജയ ലക്ഷ്യം 33 പന്തുകള്‍ ശേഷികെ മുംബൈ മറികടക്കുകയായിരുന്നു. ക്രുണാല്‍ പാണ്ഡ്യ (30 ബോളില്‍ 42), റോഹിത് ശര്‍മ്മ ( 24 ബോളില്‍ 26 ) എന്നിവരാണ് മുംബൈ നിരയില്‍ തിളങ്ങിയത്.


Also Read: ഇന്ത്യന്‍ കരുത്തില്‍ ഇറ്റാലിയന്‍ മതിലും വീണു; 2-0 ന് ഇറ്റലിയെ തകര്‍ത്ത് ഇന്ത്യ, ഗോള്‍ നേട്ടത്തിലൂടെ അഭിമാനമായി മലയാളി താരം രാഹുലും


നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗംഭീറും സംഘവും 18.5 ഓവറില്‍ 107 റണ്‍സിന് പുറത്തായിരുന്നു. നാലോവറില്‍ 16 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത കരണ്‍ ശര്‍മയും മൂന്നോവറില്‍ ഏഴ് റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുമാണ് കൊല്‍ക്കത്തയെ തകര്‍ത്തത്. മിച്ചല്‍ ജോണ്‍സണ്‍ രണ്ടും ലസിത് മലിംഗ ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി.


Don’t Miss: സമത്വം വാക്കിലല്ല, പ്രവൃത്തിയില്‍; പുതിയ ഫ്രഞ്ച് പ്രസിഡന്റ് മക്രോണിന്റെ മന്ത്രിസഭയിലെ അംഗങ്ങളില്‍ പകുതിയും സ്ത്രീകള്‍


ഒരു ഘട്ടത്തില്‍ അഞ്ചിന് 31 എന്ന നിലയില്‍ തകര്‍ന്ന അവരെ ആറാം വിക്കറ്റില്‍ 56 റണ്‍സ് ചേര്‍ത്ത ഇഷാങ്ക് ജഗ്ഗി-സൂര്യകുമാര്‍ യാദവ് സഖ്യമാണ് നൂറ് കടക്കാന്‍ സഹായിച്ചത്. ജഗ്ഗി 31 പന്തില്‍ മൂന്ന് ബൗണ്ടറി ഉള്‍പ്പെടെ 28 റണ്‍സും സൂര്യകുമാര്‍ 25 പന്തില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 31 റണ്‍സുമെടുത്തു.

Advertisement