എഡിറ്റര്‍
എഡിറ്റര്‍
‘മുംബൈ കാണുന്നുണ്ടോ.., മുട്ടാന്‍ ധോണി റെഡിയാണ്’; സോഷ്യല്‍ മീഡിയയില്‍ വൈറലായി ധോണിയുടെ സൂപ്പര്‍ പരിശീലന വീഡിയോ
എഡിറ്റര്‍
Tuesday 16th May 2017 5:50pm

മുംബൈ: ഐ.പി.എല്‍ പത്താം പൂരത്തിന്റെ മരണക്കളിക്കുള്ള കാഹളം മുഴങ്ങിക്കഴിഞ്ഞു. ഇനി തോല്‍വിയെന്നത് ചിന്തയില്‍ പോലും പാടില്ല. താരങ്ങളെല്ലാം പ്ലേ ഓഫിനു വേണ്ടിയുള്ള പോരാട്ടത്തിലാണ്. ഇന്നു നടക്കുന്ന എലിമിനേറ്ററില്‍ ഒന്നാം സ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സും റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സും തമ്മില്‍ ഏറ്റുമുട്ടും.


Also Read: ‘ആ കസേര ഭയപ്പെടുത്തുന്നത്’; ആളുകള്‍ പറഞ്ഞുണ്ടാക്കുന്ന സൂപ്പര്‍ സ്റ്റാര്‍ഡത്തിന് അധികം ബലമുണ്ടാകില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍


ആദ്യ സീസണിലെ മോശം പ്രകടനത്തിനു ശേഷം ഗംഭീരമായി തിരികെയെത്തിയ പൂനെ ഗംഭീര ഫോമിലാണുള്ളത്. ടീമിന്റെ ഇതുവരെയുള്ള പ്രകടനത്തില്‍ നിര്‍ണ്ണായകമായിരുന്നത് പൊന്നു വില കൊടുത്ത് ടീമിലെത്തിച്ച ബെന്‍ സ്‌റ്റോക്ക്‌സിന്റെ പ്രകടനമായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിന്റെ പരിശീലന ക്യാമ്പില്‍ പങ്കെടുക്കാനായി സ്റ്റോക്ക്‌സ് നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്.

സ്‌റ്റോക്ക്‌സിന്റെ അഭാവത്തില്‍ ടീമിന്റെ പ്രതീക്ഷ ധോണിയുടെ ബാറ്റിലായിരിക്കും. പക്ഷെ ടീമിന്റെ മേലുള്ള സമ്മര്‍ദ്ദമൊന്നും ക്യാപ്റ്റന്‍ കൂളിനില്ലന്നതാണ് വാസ്തവം. കഴിഞ്ഞ ദിവസം മുംബൈയില്‍ താരം പരിശീലനത്തിറങ്ങിയ വീഡിയോ അതിന്റെ തെളിവാണ്.

ബാറ്റു കൊണ്ട് ഇത്തവണ കാര്യമായതൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ന് അതിനൊക്കെ പകരം വീട്ടുമെന്ന് തെളിയിക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്ന ഈ വീഡിയോ.


Don’t Miss: ലൈംഗിക പീഡനം: ജനം ടി.വി ഡിസ്ട്രിബ്യൂഷന്‍ മേധാവിയ്‌ക്കെതിരെ പൊലീസ് കേസ്


പരിശീനത്തിനിടെ, വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് കപ്പു നേടി കൊടുത്ത സിക്‌സിനെ അനുസ്മരിപ്പിക്കുന്ന സിക്‌സാണ് ധോണി പറത്തുന്നത്. അതുപോലെ പൂനെയ്ക്കും ധോണി കപ്പു നേടി കൊടുക്കുമെന്ന് ആരാധകര്‍ പറയുന്നു.

DHONI DHONI DHONI ? Match or no match, @mahi7781 hits them out of the park equally hard! ? #RangWahiJungNayi #IPL

A post shared by Rising Pune Supergiant (@punesupergiants) on

Advertisement