മുംബൈ: മുംബൈ എം.എം.ആര്‍.ഡി.എ ഗ്രൗണ്ടില്‍ സമരം നടത്താന്‍ അനുമതി തേടി ഹൈക്കോടതിയിലെത്തിയ ഹസാരെ സംഘത്തിന് കോടതിയുടെ വിമര്‍ശനം. ലോക്പാല്‍ ബില്ലില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കുന്നതിനിടെ സമാന്തരമായി മറ്റൊരു കാമ്പയിനിംഗ് അനുവദിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

‘ നിങ്ങളുടെ സമരം പാര്‍ലമെന്റിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമോയെന്ന് കോടതി ഹസാരെ സംഘത്തോട് ചോദിച്ചു. ജസ്റ്റിസ് പി.ബി മജുംദാര്‍, മൃദുല ഭട്കര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Subscribe Us:

ദല്‍ഹിയിലെ രാംലീല മൈതാനിയില്‍ പ്രതിഷേധിക്കാന്‍ ഹസാരെ സംഘത്തിന് അനുമതി ലഭിച്ചിട്ടുണ്ടെങ്കില്‍ സമരം നടത്താമെന്ന് കോടതി പറഞ്ഞു. ഹസാരെ സംഘം സര്‍ക്കാരില്‍ നിന്നും അമിതമായി പ്രതീക്ഷിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.

എം.എം.ആര്‍.ഡി.എ ഗ്രൗണ്ട് സൗജന്യമായോ, ചെറിയ ഇളവുകള്‍ നല്‍കിയോ തരണമെന്നാണ് ഹസാരെ സംഘത്തിന്റെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ആസാദ് മൈതാനും ഇപ്പോള്‍ ഒഴിവാണെന്നും അതിനാല്‍ സര്‍ക്കാര്‍ സമരത്തെ തടയുന്നുവെന്ന ഹസാരെയുടെ വാദം അസ്ഥാനത്താണെന്നും കോടതി വിലയിരുത്തി.

Malayalam News
Kerala News In English