Categories

മുംബൈയിലെ ഫ് ളാറ്റ് സുരക്ഷക്ക് ഭീഷണി: നാവികസേന

മുംബൈ: മുംബൈയിലെ ഫ് ളാറ്റ് വിവാദത്തില്‍ നാവികസേന പ്രതിരോധ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. വിവാദ കെട്ടിടം നില്‍ക്കുന്ന ഭൂമി സൈന്യത്തിന് അവകാശപ്പെട്ടതല്ലെങ്കിലും കെട്ടിടം സൈനിക കേന്ദ്രത്തിന് ഭീഷണിയാകുമെന്നാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. കെട്ടിട നിര്‍മാണം തുടങ്ങുന്നതുവരെ ഭൂമി സൈന്യത്തിന്റെ മേല്‍നോട്ടത്തിലായിരുന്നുവെന്ന് അവകാശപ്പെടുന്ന റിപ്പോര്‍ട്ടില്‍ കെട്ടിട നിര്‍മിതിക്ക് നാവികസേന എന്‍.ഒ.സി നല്‍കിയിരുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. വിവാദം കത്തിയാളിയതോടെ നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് ബുധനാഴ്ച പ്രതിരോധ വകുപ്പിന് നല്‍കിയത്.

സായുധ സേനയുടെ ആയുധങ്ങളും മറ്റു യുദ്ധക്കോപ്പുകളും സൂക്ഷിച്ചിരിക്കുന്നതിന് തൊട്ടടുത്താണ് വിവാദമായ ആദര്‍ശ് ഹൗസിങ് സൊസൈറ്റി കെട്ടിടം. പ്രധാന നാവിക താവളവും തൊട്ടടുത്തുണ്ട്. സ്വകാര്യ വ്യക്തികള്‍ക്ക് അംഗത്വം നല്‍കുന്ന കെട്ടിടം ഇതിനാല്‍ സൈന്യത്തിന് സാരമായ ഭീഷണിയാണ്. കാര്‍ഗില്‍ അടക്കമുള്ള യുദ്ധങ്ങളില്‍ പങ്കെടുത്ത സൈനികര്‍ക്ക് നല്‍കാനായി പണിത കെട്ടിടത്തിന് ആറ് നിലകളാണ് അനുവദിച്ചത്. എന്നാല്‍, 31 നിലകളാണ് കെട്ടിടത്തിനുള്ളത്. അംഗീകാരമില്ലാത്തവര്‍ക്കും കെട്ടിടത്തില്‍ അംഗത്വം നല്‍കി. തുടങ്ങിയ വിവരങ്ങള്‍ നാവികസേനയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതായാണ് വിവരം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.